ന്യൂഡൽഹി: കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ക്രിമിനൽ കേസുകളിൽപെട്ടവർക്ക് ഹൈകോടതികൾ മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെതിരെ സുപ്രീംകോടതി.
പ്രോസിക്യൂഷൻ കസ്റ്റഡിയിലുള്ള ചോദ്യംചെയ്യൽ വേണമെന്ന ആവശ്യം ഉന്നയിക്കുന്നില്ലെന്നത് മാത്രമാകരുത് ഇക്കാര്യത്തിലെ പരിഗണനയെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
മുൻകൂർ ജാമ്യാപേക്ഷയിൽ പരിഗണിക്കേണ്ട പല കാര്യങ്ങളിൽ ഒന്നു മാത്രമാണ് കസ്റ്റഡിയിലെ ചോദ്യംചെയ്യൽ. എന്താണ് കേസിന്റെ സ്വഭാവം എന്നതിനാണ് കോടതികൾ പ്രഥമ പരിഗണന നൽകേണ്ടത്. കുറ്റകൃത്യം, ലഭിക്കാവുന്ന ശിക്ഷ തുടങ്ങിയവയും പരിഗണിക്കണം. -കോടതി വ്യക്തമാക്കി.
പോക്സോ കേസിൽ വയനാട് സ്വദേശിക്ക് ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കിയാണ് സുപ്രീംകോടതി പരാമർശമുണ്ടായത്. പ്രാഥമിക റിപ്പോർട്ടിലെ കൃത്യമായ ആരോപണങ്ങൾ പരിഗണിക്കാതിരുന്നതും ആവശ്യമില്ലാത്ത പരാമർശങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായതും ബെഞ്ച് എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.