സിഖ് വിരുദ്ധ കലാപക്കേസ്: കോടതി മാറ്റണമെന്ന കേസില്‍ ഇന്ന് വിധി

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറും മറ്റുള്ളവരും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ വെള്ളിയാഴ്ച ഡല്‍ഹി ഹൈകോടതി വിധിപറയും.

ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാരിലൊരാള്‍ പക്ഷപാതപരമായി പെരുമാറിയേക്കുമെന്ന് ആരോപിച്ചായിരുന്നു ഹരജി. ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് തേജ് കേസില്‍ വിചാരണകോടതിയിലും ജഡ്ജിയായിരുന്നതിനാല്‍ ഹൈകോടതിയില്‍ വാദം കേള്‍ക്കരുതെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ജസ്റ്റിസ് തേജ് ഒരിക്കലും സിഖ് കൂട്ടക്കൊല കേസില്‍ വിചാരണകോടതിയില്‍ കേസ് പരിഗണിച്ചിട്ടില്ളെന്നാണ്  പ്രോസിക്യൂഷനായ സി.ബി.ഐയുടെ വാദം.

1984ലെ കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമീഷന്‍െറ നിര്‍ദേശപ്രകാരം 2005ലാണ് സജ്ജന്‍ കുമാറിനെയടക്കം പ്രതിയാക്കി സി.ബി.ഐ കേസെടുത്തത്. സജ്ജന്‍ കുമാറിനെ വിചാരണകോടതി വെറുതെവിട്ടതിനെതുടര്‍ന്നാണ് സി.ബി.ഐ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - anti sikh riot-court verdict today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.