​പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം: കേരളത്തിൻെറ നടപടി ഭരണഘടനാവിരുദ്ധം -രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്​. കേരളത്തിൻെറ നടപടി ഭരണഘടനാവിരുദ്ധമാണന്നും പാർലമ​െൻറ്​ പാസാക്കുന്ന നിയമം നടപ്പിലാക്കാനു​ള്ള ഭരണഘടനാപരമായ ചുമതല സംസ്ഥാനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നടപ്പിലാക്കില്ലെന്ന്​ പറയുന്ന സംസ്ഥാനങ്ങൾ അത്തരം തീരുമാനങ്ങൾ എടുക്കുന്നതിന്​ മുമ്പ്​ ശരിയാംവിധമുള്ള നിയമോപദേശം തേ​ടേണ്ടതുണ്ടെന്നും രവിശങ്കർ പ്രസാദ്​ കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന്​ ആവശ്യപ്പെടുന്ന പ്രമേയം ചെവ്വാഴ്​ചയാണ്​ കേരള നിയമസഭ പാസാക്കിയത്​. രാഷ്​ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച്​ സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും കേന്ദ്രം നടപ്പാക്കിയ നിയമത്തിനെതിരെ കൈ കോർക്കുകയായിരുന്നു.

Tags:    
News Summary - Anti-CAA resolution by Kerala govt unconstitutional: Ravi Shankar Prasad -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.