മംഗളൂരു വെടിവെപ്പ്​: സി.ഐ.ഡി അന്വേഷിക്കും ​-യെദിയൂരപ്പ

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവി​ൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട്​ യുവാക്കൾ വെടിയേറ്റ്​ കൊല്ലപ്പെട്ട സംഭവം കർണാടക സി.ഐ.ഡി അന്വേഷിക്കുമെന്ന്​ മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ. ​വെടിവെപ്പും സംഘർഷവും ഉൾപ്പെടെയുള്ള കേസുകളെല്ലാം സി.ഐ.ഡി അന്വേഷിക്കുമെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിഷേധത്തിനിടെ പൊലീസ്​ സ്​റ്റേഷനിൽ അതിക്രമിച്ച്​ കയറി ആയുധങ്ങൾ കവർച്ച ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകും. നിലവിൽ പ്രദേശത്ത്​ സമാധാന അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ സംസാരിക്കുകയോ പ്രക്ഷോഭം നയിക്കുകയോ ചെയ്യുന്നവർക്ക്​ അത്​ മുസ്​ലിംകളെ ബാധിക്കുമോ എന്നതിൽ പോലും വിശദമായ അറിവില്ല. നിയമഭേദഗതി ഇന്ത്യയിലെ മുസ്​ലിംകളെ ബാധിക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതാണ്​. കാര്യങ്ങൾ മോദി വിശദമാക്കിയിട്ടും കോൺഗ്രസ്​ മനഃപൂർവ്വം ആശയകുഴപ്പം സൃഷ്​ടിക്കുന്നു. ജനങ്ങൾ അത്​ തിരിച്ചറിയുമെന്ന​ും യെദിയൂരപ്പ മാധ്യമങ്ങളോട്​ പറഞ്ഞു.

ഡിസംബർ 19ന്​ മംഗളൂരുവിലുണ്ടായ പ്രക്ഷോഭത്തിനിടെ പൊലീസ്​ വെടിവെപ്പിൽ രണ്ട്​ പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ച നൗഷീൻ, ജലീൽ എന്നിവരുടെ കുടുംബത്തിന്​ സർക്കാർ 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Anti-CAA protests: CID probe into Mangaluru violence - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.