Posted On
date_range Updated On
date_range മഹാനാടകം' തുടരുന്നു; ഒരു ശിവസേന മന്ത്രി കൂടി വിമതക്യാമ്പിൽ
'മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. ഒരു ശിവസേന മന്ത്രി കൂടി കൂറുമാറി വിമത ക്യാമ്പിലെത്തി. മന്ത്രിയായ ഉദയ് സാവന്ത് ആണ് ഔദ്യോഗിക പക്ഷം വിട്ടത്. ഗുവാഹതിയിലെ ഹോട്ടലിലാണ് മന്ത്രിയും ശിവസേന നേതാവുമായ ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമതസംഘം ക്യാമ്പ് ചെയ്യുന്നത്.
യഥാർഥ ശിവസേനക്കാർ തങ്ങളാണെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. എൻ.സി.പിയുമായും കോൺഗ്രസുമായുള്ള സഖ്യം വിട്ട് ശിവസേന ബി.ജെ.പിയിൽ ലയിക്കണമെന്നാണ് ഷിൻഡെയുടെ ആവശ്യം. എന്നാൽ ഈ ആവശ്യത്തിൽ വിമതർക്കിടയിൽ തന്നെ ഭിന്നതയുണ്ടെന്നും 20 വിമത എം.എൽ.എമാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു.
അതിനിടെ, വിമത എം.എൽ.എമാരുടെ സുരക്ഷ പിൻവലിച്ചതിൽ ഗവർണർ ഇടപെട്ടു. വിമത എം.എൽ.എമാർക്ക് സുരക്ഷ നൽകാൻ ഡി.ജി.പിക്ക് ഗവർണർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.