Posted On
date_range Updated On
date_range സകലേഷ്പുരയിൽ വീണ്ടും മണ്ണിടിച്ചിൽ; കാർവാർ ട്രെയിൻ വഴിയിൽ കുടുങ്ങി
മംഗളൂരു: ബംഗളൂരു-മംഗളൂരു തീവണ്ടി പാതയിൽ സകലേഷ്പുര മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ. അചങ്കി-ദോഡ്ഡനഗരയിലാണ് വെള്ളിയാഴ്ച മണ്ണിടിഞ്ഞത്.
യശ്വന്ത്പൂർ-കാർവാർ എക്സ്പ്രസ് ട്രെയിൻ ബള്ളുപേട്ടയിൽ കുടുങ്ങി. കഴിഞ്ഞ മാസം 26ന് ഹാസൻ യെഡകുമേരി, കഡഗരവള്ളി മേഖലയിൽ മണ്ണിടിഞ്ഞ് റദ്ദാക്കിയ 12 ട്രെയിൻ സർവിസുകൾ കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ പുനരാരംഭിച്ചെങ്കിലും ശനിയാഴ്ച വീണ്ടും മണ്ണിടിയുകയായിരുന്നു.
തുടർന്ന് റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്ത ട്രെയിൻ സർവിസുകൾ ചൊവ്വാഴ്ചയാണ് പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.