കുടവയറൊഴിവാക്കാൻ സ്ത്രീകൾ ജിമ്മിൽ പോകണ്ട; വീട്ടുജോലികൾ ചെയ്താൽ മതിയെന്ന് ഇസ്കോൺ സന്ന്യാസി

സ്വാമി വിവേകാനന്ദനേയും രാമകൃഷ്ണ പരമഹംസനേയും സംബന്ധിച്ച പ്രസ്താവനക്ക് പിന്നാലെ വീണ്ടും വിവാദവുമായി ഇസ്കോൺ സന്ന്യാസി അമോഗ് ലില ദാസ്. സ്ത്രീകൾ ജിമ്മിൽ പോകുന്നത് സംബന്ധിച്ചാണ് ലില ദാസിന്റെ പ്രസ്താവന. സ്ത്രീകളെ അധിക്ഷേപിച്ചുള്ള പ്രസ്താവനയുടെ വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

സ്ത്രീകൾ ജിമ്മിൽ പോകുന്നതിന് പകരം വീട്ടിലെ ജോലികൾ ചെയ്താൽ മതിയെന്നാണ് അമോഗ് ലില ദാസിന്റെ പരാമർശം. വീട്ടിലെ ജോലികൾ ചെയ്താൽ സ്ത്രീകൾക്ക് കുടവയറുണ്ടാവില്ല. വീട് തന്നെയാണ് നമ്പർ വൺ ജിമ്മെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ ഈ വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. വിഡിയോയുടെ ഒരു ഭാഗമാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെങ്കിലും നെറ്റിസൺസ് വ്യാപക വിമർശനമാണ് വിഡിയോക്കെതിരെ ഉയർത്തുന്നത്. സ്ത്രീകളോട് സ്വാമിക്കുള്ള ബഹുമാനക്കുറവാണ് വിഡിയോയിലൂടെ തെളിയുന്നതെന്നാണ് നെറ്റിസൺസിന്റെ വാദം.

Tags:    
News Summary - Another Controversial Video Of Amogh Lila Das Goes Viral; ISKCON Monk Indulges In Body Shaming, Mocks Girls Visiting Gym

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.