ഷർജീൽ ഉസ്​മാനിക്കെതിരെ വീണ്ടും കേസ്​

ന്യൂഡൽഹി: അലീഗഡ്​ മുസ്​ലീം ​യൂനിവോഴ്​സിറ്റി വിദ്യാർഥി നേതാവ്​ ഷർജീൽ ഉസ്​മാനിക്കെതിരെ കേസെടുത്ത്​ ഡൽഹി പൊലീസ്​. 'വിദ്വേഷം' നിറഞ്ഞ​ ട്വീറ്റി​‍െൻറ പേരിലാണ് ഐ.പി.സി 505 പ്രകാരം​ ഷർജീലിനെതിരെ കേസെടുത്തതെന്ന്​ ​മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

രാമനെ അധി​ക്ഷേപിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന്​ കാണിച്ച്​ മഹാരാഷ്​ട്രയിലെ ജൽനയിൽ നിന്നുള്ള ഹിന്ദു ജാഗരൺ മഞ്ച്​ ഭാരവാഹിയായ അംബാദാസ്​ അംബോറെ നൽകിയ പരാതിയിലാണ്​ കേസ്​.

'പ്രകോപനമുണ്ടാക്കുന്ന' സമൂഹ മാധ്യമ പോസ്​റ്റി​‍െൻറ പേരിൽ നേരത്തെ മഹാരാഷ്​ട്രയിലും ഷർജീൽ ഉസ്​മാനിക്കെതിരെ കേസ്​ എടുത്തിരുന്നു. എൽഗാർ പരിഷത്​ കേസിൽ പുനെയിലും ഷർജീലിനെതിരെ കേസുണ്ട്​​.

Tags:    
News Summary - Another case against Sharjeel Usmani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.