അംബേദ്‌കറുടെ വീടാക്രമിച്ച സംഭവം: ഒരാൾകൂടി അറസ്റ്റിൽ

മുംബൈ: ഭരണഘടനാ ശില്പി ഡോക്ടർ ബി.ആർ അംബേദ്‌കറുടെ വീടാക്രമിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ഉമേഷ് സീതാറാം ജാദവാണ് അറസ്റ്റിലായത്. നേരത്തേ ഒരാൾ പിടിയിലായിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മുംബൈ ദാദറിലുള്ള ‘രാജഗൃഹം’ എന്ന സ്മാരക മന്ദിരം അജ്ഞാതർ ആക്രമിച്ചത്. മന്ദിരത്തിന് മുന്നിലെ ചെടിച്ചട്ടികൾ നശിപ്പിച്ച അക്രമികൾ സി.സി.ടി.വി ക്യാമറ തകർക്കാനും ശ്രമിച്ചിരുന്നു.

അംബേദ്‌കർ സ്മാരക മ്യൂസിയം അടക്കം പ്രവർത്തിക്കുന്നത് ഈ മൂന്ന് നില കെട്ടിടത്തിലാണ്. ലോക് ഡൗൺ ആരംഭിച്ചത് മുതൽ ഇവിടേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. ലഹരിക്കടിമയായ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. 

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഉത്തരവിട്ടിരുന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയതോടെ 1930ലാണ് അംബേദ്‌കർ ഈ മൂന്നുനില കെട്ടിടം പണികഴിപ്പിച്ചത്.

Tags:    
News Summary - Another accused arrested in connection with Ambedkar's house vandalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.