രാംലീല മൈതാനത്ത്​ അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങി

ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ വീണ്ടും രാംലീല മൈതാനത്ത്​ സമരം തുടങ്ങി. ബി.ജെ.പി സർക്കാറി​​​െൻറ നയങ്ങൾക്കെതിരായി അനിശ്​ചിതകാല നിരാഹര സമരമാണ്​ ഹസാരെ ആരംഭിച്ചത്​​. അഴിമതിക്കെതിരായി നടത്തിയ സമരം ഏഴ്​ വർഷം തികയു​േമ്പാഴാണ്​​ ​ വീണ്ടുമൊരു സമരവുമായി ഹസാരെ രംഗത്തെത്തുന്നത്​. അന്ന്​ നടത്തിയ സമരം യു.പി.എ സർക്കാറി​​​െൻറ അടിത്തറയിളക്കിയിരുന്നു.

മഹാത്​മ ഗാന്ധിയുടെ ശവകുടീരമായ രാജ്​ഘട്ടിലെത്തിയതിന്​ ശേഷമാണ്​ സമരത്തിനായി ഹസാരെ രാംലീല മൈതാനത്തിലേക്ക്​ എത്തിയത്​. ലോക്​പാൽ നടപ്പിലാക്കുന്നതിലെ മെ​ല്ലെപോക്കും കാർഷിക ഉൽപന്നങ്ങൾക്ക്​ ന്യായവില ലഭിക്കാത്തതും ചൂണ്ടിക്കാട്ടിയാണ്​ ഇക്കുറി ഹസാരെയുടെ സമരം.

പ്രക്ഷോഭകർ ഡൽഹിയിലെത്തുന്നത്​ തടയാൻ കേന്ദ്രസർക്കാർ ട്രെയിനുകൾ റദ്ദാക്കിയെന്ന്​ ഹസാരെ ആരോപിച്ചു. ത​​​െൻറ സമരത്തിന്​ പൊലീസ്​ സംരക്ഷണം ആവശ്യമില്ലെന്ന്​ നേരത്തെ അറിയിച്ചതാണ്​. ഇതിനായി നിരവധി കത്തുകൾ കേ​ന്ദ്രസർക്കാറിന്​ അയച്ചിരുന്നുവെന്ന്​ ഹസാരെ വ്യക്​തമാക്കി. 

Tags:    
News Summary - Anna Hazare Back at Ramlila Maidan, This Time Against BJP Govt; Traffic Advisory Issued-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.