ജെല്ലിക്കെട്ടിനെതിരെ മൃ​ഗ​ക്ഷേമ ബോർഡ്​ സു​​​പ്രീം കോടതിയിലേക്ക്​

ന്യൂഡൽഹി: തമിഴ്​നാട്ടിലെ ജെല്ലിക്കെട്ട്​ നിരോധം പിൻവലിച്ചതിനെതിരെ മൃഗ സംരക്ഷണ ബോർഡ്​ സു​പ്രീംകോടതിയിലേക്ക്​. ഹരജി പരിഗണിച്ച കോടതി 2016ലെ കേന്ദ്രത്തി​​െൻറ വിജ്ഞാപനത്തിൽ വിധി പറയുന്നതിനോടൊപ്പം ഇൗ ഹരജിയിലും ജനുവരി 30ന്​ വിധിപറയും. തമിഴ്നാടിന് മാത്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാന നിയമം പാസാക്കിയെടുത്തതാണ് 2016ലെ കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കാന്‍ കാരണമായത്​.

ജെല്ലിക്കെട്ടിനായി നടന്ന സമരത്തെ തുടർന്ന് തമിഴ്നാട്ടിൽ വ്യാപക സംഘർഷമാണ്​ അരങ്ങേറിയത്​. സംഭവത്തിൽ 943 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ എ. അമല്‍രാജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അറസ്റ്റിലായവരില്‍ 105 പേര്‍ പെണ്‍കുട്ടികളാണ്. ഇവരില്‍ എഴുനൂറ്റമ്പതോളം പേരെ വിട്ടയച്ചു. മൊത്തം ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

 

Tags:    
News Summary - Animal Welfare Board moves SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.