വനിതാ ശാക്തീകരണത്തിന് 17,000 കോടി പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ

അമരാവതി: ആന്ധ്ര പ്രദേശിൽ വനിതാ ശാക്തീകരണത്തിന് 17,000 കോടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഢി. 'വൈ.എസ്.ആർ ചെയുത' എന്നാണ് വനിതാ സംരഭകത്വം ലക്ഷ്യമിടുന്ന പദ്ധതിക്ക് പേരിട്ടത്. പദ്ധതിയനുസരിച്ച് അർഹരായ വനിതകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് അവർക്ക് ഇഷ്ടമുള്ള സംരഭം ആരംഭിക്കാം. സർക്കാർ ഇവർക്ക് ആവശ്യമെങ്കിൽ കുടുതൽ ലോണും സാങ്കേതിക-മാർക്കറ്റിംഗ് ആവശ്യങ്ങൾക്കുള്ള സഹായവും നൽകും

എസ്.സി, എസ്.ടി, പിന്നാക്കം, മറ്റു ന്യൂനപക്ഷം എന്നീ വിഭാഗങ്ങളിൽപ്പെട്ട 45നും 60നും ഇടയിൽ പ്രായമുള്ള 23 ലക്ഷം വനിതകൾക്ക് വാർഷിക ഇൻസെന്‍റീവായി 18,750 രൂപ പദ്ധതി വഴി ലഭിക്കും. നാലു വർഷത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. നിലവിൽ മാസം പെൻഷൻ ലഭിക്കുന്ന എട്ടു ലക്ഷം വിധവകൾക്കും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകൾക്കും പദ്ധതിയിലൂടെ സഹായം ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.