ഹൈദരാബാദ്: ലോക്ഡൗൺ കാലത്ത് കുടുംബാംഗങ്ങൾക്കൊപ്പം തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തിൽ സമൂഹിക അകലം പാലിക്കാെത പ്രാർഥന നടത്തിയ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവനും മുൻ എം.പിയുമായ വൈ.ബി സുബ്ബറെഡ്ഡി പുലിവാലുപിടിച്ചു. തിരുമല ക്ഷേത്രത്തിെൻറ ബോർഡ് ചെയർമാൻ കൂടിയാണിദ്ദേഹം. വെള്ളിയാഴ്ച റെഡ്ഡിയുടെ പിറന്നാൾ ദിനത്തിലാണ് കുടുംബാംഗങ്ങൾ ക്ഷേത്രത്തിലെത്തിയത്. ഇവരിലാരും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.
റെഡ്ഡിയുടെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു. കോവിഡ് മൂലം സാധാരണക്കാരന് ക്ഷേത്രങ്ങളിൽ പോകാൻ കഴിയുന്നില്ല. എന്നാൽ, പിറന്നാൾ ആഘോഷിക്കാൻ മുഖ്യമന്ത്രിയുടെ ബന്ധുവിെൻറ കുടുംബാംഗങ്ങൾക്കു മുന്നിൽ ക്ഷേത്രത്തിെൻറ വാതിലുകൾ തുറന്നതിൽ നിഗൂഢതയുണ്ട്. അദ്ദേഹം ക്ഷേത്രത്തിെൻറ ബോർഡ് ചെയർമാൻ മാത്രമല്ല, മുഖ്യമന്ത്രിയുടെ അമ്മാവൻ കൂടിയാണ്. അപ്പോൾ ആർക്കാണ് തടയാൻ കഴിയുക’’എന്നായിരുന്നു പ്രതിപക്ഷമായ തെലുഗുദേശം പാർട്ടി ജനറൽ സെക്രട്ടറി നാരാ ലോകേഷിെൻറ ട്വീറ്റ്.
സുബ്ബറെഡ്ഡി കുടുംബാംഗങ്ങൾക്കൊപ്പം ക്ഷേത്രത്തിൽ നിൽക്കുന്നതിെൻറ ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി സുബ്ബറെഡ്ഡി രംഗത്തുവന്നു. ബോർഡ് ചെയർമാൻ എന്ന നിലക്ക് സ്ഥിതിഗതികൾ വിലയിരുത്താനാണ് ക്ഷേത്രത്തിലെത്തിയതെന്നും അപ്പോൾ ഭാര്യയും അമ്മയും തെൻറ കൂടെ വരികയായിരുന്നുവെന്നുമാണ് അദ്ദേഹത്തിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.