ഞെട്ടിച്ച്​ ജഗൻ; ആന്ധ്രക്ക്​ അഞ്ച്​ ഉപമുഖ്യമന്ത്രിമാർ

അമരാവതി: രാജ്യത്ത്​ ആദ്യമായി ഒരു സംസ്​ഥാനത്ത്​ അഞ്ച്​ ഉപമുഖ്യമന്ത്രിമാർ വരുന്നു. ഇന്നാണ്​ അവരുടെ സത്യപ്രതിജ ്​ഞ. ആന്ധ്രയിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ ഏറിയ വൈ.എസ്​.ആർ. കോൺഗ്രസ്​ നേതാവ്​ ജഗൻ മോഹൻ റെഡ്ഡിയാണ്​ ഇതുവരെ ഒര ു മുഖ്യമന്ത്രിയും എടുക്കാൻ ധൈര്യപ്പെടാത്ത തീരുമാനം പ്രഖ്യാപിച്ചത്​.

പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾ, മറ്റ്​ പിന്നാക്ക വിഭാഗം, ന്യൂനപക്ഷം, കാപു സമുദായം എന്നിവരെ പ്രതിനിധാനംചെയ്യുന്നവരായിരിക്കും ഉപമുഖ്യമന്ത്രിമാർ എന്ന്​ നിയമസഭാ കക്ഷി അംഗങ്ങളുടെ യോഗത്തിനുശേഷം ജഗൻ പറഞ്ഞു.
25 കാബിനറ്റ്​ മന്ത്രിമാരും ശനിയാഴ്​ച സത്യപ്രതിജ്​ഞ ചെയ്യുന്നുണ്ട്​. കാബിനറ്റ്​ അംഗങ്ങളിൽ 50 ശതമാനം പേരും പിന്നാക്ക സമുദായങ്ങളിൽനിന്നായിരിക്കുമെന്നും 90 ശതമാനം മന്ത്രിമാരെയും രണ്ടര വർഷം (30 മാസം) കഴിയു​േമ്പാൾ മാറ്റി പുതിയവരെ നിയമിക്കുമെന്നും ജഗൻ വ്യക്​തമാക്കി.

ആദ്യഘട്ടത്തിൽ മന്ത്രിസഭയിൽ ഇടം കിട്ടാത്തവർക്ക്​ അതിനുള്ള അവസരം ഒരുക്കലാണ്​ ലക്ഷ്യമെന്നും യോഗ്യരായ എല്ലാ എം.എൽ.എമാർക്കും മന്ത്രിയാകാൻ അതിലൂടെ സാധിക്കുമെന്നും ജഗൻ മോഹൻ കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്​ രണ്ട്​ ഉപമുഖ്യമന്ത്രിമാർ ഉണ്ടായിരുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനും രണ്ട്​ ഉപമുഖ്യൻമാർ ഉണ്ട്​.

Tags:    
News Summary - Andhra Cabinet to have 5 Deputy CMs: YSRCP- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.