Posted On
date_range Updated On
date_range അനന്തപുരി എഫ്.എം: പരാതി പരിശോധിക്കും -മന്ത്രി
ന്യൂഡൽഹി: അനന്തപുരി എഫ്.എം, റിയൽ എഫ്.എം എന്നീ സ്റ്റേഷനുകൾ ഇല്ലാതാക്കി ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എം.പി വാർത്താവിതരണ മന്ത്രി അനുരാഗ് ഠാകുറിനെ കണ്ട് പരാതി ഉന്നയിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.
പുതിയ സ്വകാര്യ എഫ്.എം സ്റ്റേഷനുകൾ തുടങ്ങുമ്പോൾതന്നെയാണ് വളരെ സ്വീകാര്യതയുള്ള ആകാശവാണിയുടെ എഫ്.എം സ്റ്റേഷനുകൾ നിർത്തലാക്കുന്നതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.