നാല്​ പുതിയ ഗവർണർമാർ

ന്യൂഡൽഹി: ബി.ജെ.പിയും തൃണമൂൽ കോൺഗ്രസുമായി രാഷ്​ട്രീയ യുദ്ധം നടക്കുന്ന പശ്ചിമ ബംഗാളിൽ അടക്കം വിവിധ സംസ്​ഥാനങ ്ങൾക്ക്​ പുതിയ ഗവർണർമാർ.
കാലാവധി പൂർത്തിയാകുന്ന കേസരിനാഥ്​ ത്രിപാഠിക്കു പകരം മുൻ കേന്ദ്രമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായ ജഗ്​ദീപ്​ ധൻകർ (68) പശ്ചിമ ബംഗാൾ ഗവർണറാകും. 2003ൽ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്ന നേതാവാണ്​ ധൻകർ.

നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ്​ ഭരിക്കുന്ന മധ്യപ്രദേശിൽ ഗവർണറായി ലാൽജി ടണ്ഡനെ നിയോഗിച്ചു. മുൻ ബി.ജെ.പി നേതാവായ ലാൽജി ഇപ്പോൾ ബിഹാർ ഗവർണറാണ്​.
മധ്യപ്രദേശ്​ ഗവർണർ ആനന്ദിബെൻ പ​േട്ടലിനെ യു.പി ഗവർണറാക്കി. ഗുജറാത്ത്​ മുൻ മുഖ്യമന്ത്രിയാണ്​ ആനന്ദി ബെൻ.
സർക്കാറി​​െൻറ നാഗാ മധ്യസ്​ഥനും റിട്ട. ​െഎ.ബി ഡയറക്​ടറുമായ ആർ.എൻ. രവിയെ നാഗാലാൻഡ്​​ ഗവർണറായി നിയമിച്ചു.
കപ്​താൻ സോളങ്കി കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ത്രിപുര ഗവർണറായി ബി.ജെ.പി നേതാവ്​ രമേഷ്​ ബെയ്​സിനെ നിയോഗിച്ചു. ഫാഗു ചൗഹാനാണ്​ പുതിയ ബിഹാർ ഗവർണർ.

Tags:    
News Summary - Anandiben Patel made UP governor-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.