നോട്ട്​ നിരോധനം: മോദി ഉയർത്തി കാണിച്ചതെല്ലാം തെറ്റാണെന്ന്​ തെളിഞ്ഞു- ആനന്ദ്​ ശർമ്മ

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് കാരണമായി മോദി സർക്കാർ ഉയർത്തി കാണിച്ചതെല്ലാം തെറ്റാണെന് തെളിഞ്ഞതായി കോൺഗ്രസ്​ വക്​താവ്​ ആനന്ദ്​ ശർമ്മ. മോദി ജനങ്ങളെ വഞ്ചിച്ചു. ഭീകരത തടയാണാണെന്ന് മോദി പറഞ്ഞെങ്കിലും ഭീകരാക്രമണം കൂടിയെന്നും എല്ലാ പ്രശ്​നങ്ങൾക്കും കാരണം പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

ആർ.ബി.ഐയിൽ നിന്നും പണം ആവശ്യപ്പെട്ട കേന്ദ്ര നടപടിയെയും കോൺഗ്രസ്​ വിമർശിച്ചു. ​ജനങ്ങളുടെ കോടതിയിൽ മോദി പറയേണ്ടി വരും.
സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രബോധത്തിലും മോദി പിറകിലാണെന്നും ആനന്ദ്​ ശർമ്മ പറഞ്ഞു.

നോട്ട് അസാധുവാക്കലിലെ പരാജയം തുറന്നു കാട്ടി മോദിയെ പരിഹസിച്ചുള്ള വീഡിയോയും ഡോക്യുമ​​​​െൻററിയും കോൺഗ്രസ് പുറത്ത് വിട്ടിട്ടുണ്ട്​.

Tags:    
News Summary - Anand sharma demonitisation-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.