ശശി തരൂരിനെ കളിയാക്കി അമൂലി​െൻറ പരസ്യം; തരൂരി​െൻറ കിടിലൻ മറുപടിയും

ന്യൂഡൽഹി: ത​​​െൻറ ട്വിറ്റർ വായനക്കാരെയെല്ലാം ഡിക്ഷ്​ണറി എടുപ്പിക്കുന്ന ശശി തരൂർ എം.പിയെ കളിയാക്കി കൊണ്ട്​ അമൂൽ കമ്പനി ഇറക്കിയ പുതിയ പരസ്യമായിരുന്നു സോഷ്യൽ മീഡിയയിലെ ഇന്നത്തെ ചർച്ചാ വിഷയം. 

രണ്ട്​ കുട്ടികൾ ചേർന്ന്​ തരൂരി​​​െൻറ ട്വീറ്റ്​ വായിച്ച്​ വാക്കുകളുടെ അർത്ഥം ഡിക്ഷ്​ണറിയിൽ പരതുന്നതി​​​െൻറ കാർട്ടൂൺ ചിത്രമാണ്​​ അമൂൽ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​. ലോകപ്രശസ്​ത ഡിക്ഷ്​ണറിയായ തെസോറസി​െന തരൂററസ്​ എന്ന്​​ വിശേഷിപ്പിച്ച അമൂൽ അങ്ങനെയുള്ളവർ ​ഉണ്ടോ എന്നും ചോദിക്കുന്നു.

എന്നാൽ അമൂലിന് തരൂർ നൽകിയ​ മറുപടി ട്വീറ്റാണ്​ കൂടുതൽ വൈറലായത്​. അമൂലി​​​െൻറ ഫലിതം ആസ്വദിച്ച മട്ടിലായിരുന്നു കോൺഗ്രസ്സ്​ എം.പി കൂടിയായ തരൂരി​​​െൻറ മറുപടി. പരിഹസിച്ചത്​ അമൂലായത്​ കൊണ്ട്​ ബട്ടർ എന്ന പദം വെച്ചായിരുന്നു തരൂർ ട്വീറ്റ്​ ആരംഭിച്ചത്​. ഞാൻ ‘ബ​േട്ടർലി കൃതാർത്ഥനായി’ എന്നാണ്​ തരൂർ പറഞ്ഞത്​.

 

Tags:    
News Summary - Amul's Ad On Shashi Tharoor Is Hilarious, But His Response Takes The Cake-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.