ന്യൂഡൽഹി: ഏറ്റവും വലിയ ക്ഷീരോപാൽപാദക സഹകരണസംഘമായ അമുൽ പാലിെൻറ വില വർധിപ്പിച്ചു. ലിറ്ററിന് രണ്ടുരൂപയും 500 മില്ലിക്ക് 1 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. മെയ് 1 വ്യാഴാഴ്ച മുതൽ വില വർധവ് പ്രാബല്യത്തിൽ വരും. മദർ ഡയറി പാലിന്റെ വില ലിറ്ററിന് രണ്ട് രൂപ വരെ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അമുലിന്റെ പുതിയ വില വർധനവ്.
വില വർധനവ് അമുൽ സ്റ്റാൻഡേർഡ് മിൽക്ക്, അമുൽ ഗോൾഡ്, അമുൽ താസ, അമുൽ സ്ലിം എൻ ട്രിം എന്നിവയുൾപ്പെടെ നിരവധി വകഭേദങ്ങൾക്ക് ബാധകമാകും. 2025 മെയ് 1 മുതൽ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇത് ബാധകമാകുമെന്ന് കമ്പനി അറിയിച്ചു.
അമുൽ ഗോൾഡ് ലിറ്ററിന് 67 രൂപ,അമുൽ താസ 55 രൂപ,അമുൽ സ്ലിം എൻ ട്രിം 25 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. അമുൽ ശക്തി ഗുജറാത്തിൽ 500 മില്ലി 31 രൂപക്ക് ലഭ്യമാകും. ലിറ്ററിന് 2 രൂപയുടെ വർധനവ് പരമാവധി ചില്ലറ വിൽപ്പന വിലയിൽ 3-4 ശതമാനം വർധനവിന് കാരണമാകുമെന്ന് ഗുജറാത്ത് സഹകരണ പാൽ മാർക്കറ്റിംഗ് ഫെഡറേഷൻ്റെ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.