Posted On
date_range Updated On
date_range കശ്മീരിൽ ആറ് ഭീകരരെ വധിച്ചു; ഒരു കമാൻഡോയും കൊല്ലപ്പെട്ടു
ശ്രീനഗർ: വടക്കൻ കശ്മീരിെല ബന്ദിപോര ജില്ലയിൽ സൈന്യവും പൊലീസും വ്യാപകമായി നടത്തിയ തിരച്ചിലിനിടെ ഏറ്റുമുട്ടലിൽ ആറു ഭീകരർ കൊല്ലെപ്പട്ടു. സംയുക്തസംഘത്തിൽ ഉണ്ടായിരുന്ന വ്യോമ സേന കമാൻഡോ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ഒരു ജവാന് പരിക്കേറ്റു.
മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ സംഘത്തിലെ ലശ്കർ കമാൻഡർ സകിയുർ റഹ്മാൻ ലഖ്വിയുടെ സഹോദരപുത്രൻ ഉവൈദ് കൊല്ലെപ്പട്ടവരിൽ ഉൾപ്പെടുന്നു. ശനിയാഴ്ച െെവകീട്ടാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. െെസന്യവും പൊലീസും സംയുക്തമായി നടത്തിയ ഒാപറേഷനിലാണ് ഭീകരരുടെ ഒളിത്താവളങ്ങൾ കെണ്ടത്തിയത്.
കൊല്ലപ്പെട്ട ഭീകരർ പാകിസ്താൻ സ്വദേശികളാണെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി എസ്.പി െവയ്ദ് പറഞ്ഞു. അബ്ദുൽ റഹ്മാൻ മാകിയുടെ മകനാണ് കൊല്ലെപ്പട്ട ഉവൈദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.