ആന്ധ്രപ്രദേശിലെ കർണൂൽ നന്ധ്യാലിലെ വാതകച്ചോർച്ചയുണ്ടായ സ്​പൈ അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ്​ ഫാക്​ടറിയിൽ അഗ്​നിരക്ഷാ സേന രക്ഷാപ്രവർത്തനം നടത്തുന്നു

ആന്ധ്രയിൽ വീണ്ടും വാതകച്ചോർച്ച; ഒരു മരണം

കർണൂൽ: ആന്ധ്രപ്രദേശിലെ കർണൂലിൽ അമോണിയ വാതകം ചോർന്ന്​ ഒരാൾ മരിച്ചു. നന്ധ്യാലിലെ സ്​പൈ അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ്​ ഫാക്​ടറിയിലാണ്​ സംഭവം. ഫാക്ടറി മാനേജർ ശ്രീനിവാസ റാവു (50) ആണ് മരിച്ചത്. നാലുപേരെ അസ്വസ്​ഥതകളെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അറ്റകുറ്റപ്പണി കഴിഞ്ഞ് ഫാക്ടറി പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയാണ് ദുരന്തം. രാവിലെ 9.45 നും 10നും ഇടയിൽ അമിത മർദ്ദത്തെതുടർന്ന്​ പൈപ്പ് ലൈൻ ​പൊട്ടി അമോണിയ വാതകം ചോരുകയായിരുന്നു. ഫാക്ടറി പരിസരത്ത് ജോലി ചെയ്യുന്ന എല്ലാവരെയും ഉടൻ ഒഴിവാക്കി.

പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയ ശ്രീനിവാസ റാവു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തിമ്മ റെഡ്ഡി, തിരുമല, രവി, ആദിനാരായണ എന്നീ തൊഴിലാളികളാണ്​ ആശുപത്രിയിലുള്ളത്​. ഇവരുടെ നില തൃപ്​തികരമാണെന്ന്​ ജില്ല കലക്ടർ ജി. വീരപാണ്ഡ്യൻ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ചോർച്ച നിയന്ത്രിക്കുന്നുണ്ടെന്നും പരിഭ്രാന്തി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.