Posted On
date_range Updated On
date_range അമിത് ഷാക്ക് എച്ച് 1 എൻ1 പനി
ന്യൂഡൽഹി: എച്ച്1 എൻ1 പനി ബാധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ അഖിലേന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അമിത് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതിനാണ് ഷാ ആശുപത്രിയിലെത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പശ്ചിമബംഗാളിൽ ബി.ജെ.പി റാലികൾ നടത്താനിരിക്കെയാണ് അമിത് ഷാ അസുഖബാധിതനായിരിക്കുന്നത്. ജനുവരി 20നായിരുന്നു ആദ്യ റാലി നിശ്ചയിച്ചിരുന്നത്. ഷാ അസുഖബാധിതനായതോടെ റാലി നടക്കുമോയെന്ന കാര്യത്തിൽ ബി.ജെ.പിയിൽ ആശങ്കയുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.