Posted On
date_range Updated On
date_range പോളണ്ടിൽനിന്നുള്ള ഓക്സിജൻ കോൺസൻട്രേറ്ററുകൾ തിങ്കളാഴ്ച എത്തുമെന്ന് അമിതാഭ് ബച്ചൻ
മുംബൈ: രാജ്യം കോവിഡ് രണ്ടാം തരംഗത്തിൽ വലയുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് ബിഗ് ബിയും. ന്യൂഡൽഹിയിലെ ഗുരുദ്വാര റകാബ് ഗഞ്ചിലെ കോവിഡ് കേന്ദ്രത്തിനുള്ള ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ആദ്യബാച്ച് പോളണ്ടിൽ നിന്ന് തിങ്കളാഴ്ച എത്തുമെന്നു അദ്ദേഹം അറിയിച്ചു. 10 ലിറ്റർ ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് തിങ്കളാഴ്ച രാവിലെ ആറോടെ എത്തുന്നത്.
അഞ്ചുലിറ്റർ ശേഷിയുള്ള 50 ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൂടി ഉടൻ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബിലെ ശ്രീ ഗുരു തേജ് ബഹാദൂർ കോവിഡ് കെയർ സെന്‍ററിന് അദ്ദേഹം രണ്ടു കോടി രൂപ സംഭാവന നൽകിയിരുന്നു. ജുഹുവിലെ ഒരു സ്കൂളിൽ ബച്ചന്‍റെ സംഭാവന കൊണ്ടു 25 കിടക്കകളുള്ള പരിചരണ കേന്ദ്രം സജ്ജമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.