കർഷക പ്രക്ഷോഭം; മുതിർന്ന ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ അർധരാത്രിയിൽ തിരക്കിട്ട ചർച്ച

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ കർഷക പ്രക്ഷോഭം കനത്തതോടെ മുതിർന്ന ബി.ജെ.പി നേതാക്കൾ അർധരാത്രിയിൽ യോഗം ചേർന്നതായി വിവരം. ആഭ്യന്തര മന്ത്രി അമിത്​ ഷാ, മന്ത്രിമാരായ രാജ്​നാഥ്​ സിങ്​, നരേന്ദ്രസിങ്​ തോമർ എന്നിവർ ബി.ജെ.പി തലവൻ ജെ.പി നഡ്ഡയുടെ വീട്ടിൽ കഴിഞ്ഞ രാത്രിയിൽ യോഗം ചേർന്നു.

കേന്ദ്രസർക്കാർ തീരുമാനിക്കുന്ന സ്​ഥലത്ത്​ പ്രതിഷേധിക്കണമെന്ന ആവശ്യം കർഷകർ തള്ളിയതിനെ തുടർന്നായിരുന്നു​ അടിയന്തര യോഗം​. രണ്ടു മണിക്കൂറോളം യോഗം നീണ്ടു.

കർഷക സമരത്തിന്​ പുറമെ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഹരിയാന മുഖ്യമന്ത്രി എം.എൽ. ഖട്ടറും തമ്മിലുള്ള വാഗ്വാദങ്ങളും ​ബി.ജെ.പി നേതാക്കൾ ചർച്ചചെയ്​തു.

ഡിസംബർ മൂന്നിന്​ കർഷകരുമായി ചർച്ച നടത്തുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ അതിനുമുമ്പ്​ ചർച്ച നടത്തണമെങ്കിൽ സർക്കാറി​െൻറ ആവശ്യം കർഷകർ അംഗീകരിക്കണമെന്നാണ്​ നിലപാട്​. എല്ലാ പ്രശ്​നങ്ങളും ആവ​ശ്യങ്ങളും ചർച്ചചെയ്യാൻ സർക്കാർ തയാറാണെന്ന്​ അമിത്​ ഷാ അറിയിച്ചു. എന്നാൽ സർക്കാറി​െൻറ ആവശ്യം കർഷകർ തള്ളുകയായിരുന്നു. 

Tags:    
News Summary - Amit Shah Top BJP Leaders In Late Night Meet After Farmers Refuse Offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.