രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കണമെന്ന് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. വോട്ടർമാരും മാധ്യമങ്ങളും രാഹുൽ എന്തുകൊണ്ടാണ് അമേത്തിയിൽ നിന്നും മത്സരിക്കാത്തതെന്ന് ചോദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

വോട്ടിങ് യന്ത്രം ഇല്ലെങ്കിൽ ബി.ജെ.പി 180 സീറ്റ് പിന്നിടില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിനും അമിത് ഷാ മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ തോറ്റാൽ ഇ.വി.എമ്മിനെ കുറ്റം പറയുന്നത് കോൺഗ്രസിന്റെ സ്വഭാവമാണെന്നായിരുന്നു അമിത് ഷായുടെ മറുപടി. തെലങ്കാന, കർണാടക, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചപ്പോഴും ഇ.വി.എം ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയതെന്നും അമിത് ഷാ പറഞ്ഞു.

2004 മുതൽ തുടർച്ചയായി മൂന്ന് തവണ രാഹുൽ അമേത്തി സീറ്റിൽ നിന്നും വിജയിച്ചിരുന്നു. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് പരാജയപ്പെടാനായിരുന്നു രാഹുലിന്റെ വിധി. 55,000 വോട്ടുകൾക്കാണ് രാഹുൽ തോറ്റത്. എന്നാൽ, വയനാട് മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തോടെ രാഹുൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇക്കുറിയും അമേത്തിയിൽ സ്മൃതി ഇറാനി തന്നെയാണ് ബി.ജെ.പി സ്ഥാനാർഥി. പക്ഷേ കോൺഗ്രസ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പാർട്ടി പറയുകയാണെങ്കിൽ മത്സരിക്കുമെന്ന് രാഹുൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Tags:    
News Summary - Amit Shah taunts Rahul Gandhi, says he should contest from Amethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.