ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രഥയാത്രക്ക് സംസ്ഥാനസർക്കാർ അനുമതി നിഷേധിച്ചതിന െതിരെ പാർട്ടി അധ്യക്ഷൻ അമിത് ഷാ. ബംഗാളിൽ ഭീകരവാഴ്ചയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി മമത ബാനർജി ജനാധിപത്യ ത്തെ ഞെരിച്ചുകൊണ്ടിരിക്കയാണെന്നും അമിത് ഷാ വിമർശിച്ചു.
രഥ യാത്രയുമായി പാർട്ടി മുന്നോട്ടുപോകും. ആർക്ക ും അത് തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി കൂച്ച് ബിഹാർ ജില്ലയിൽ നടന്ന ആദ്യഘട്ട റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ സംഘർഷത്തിന് കാരണമായേക്കാമെന്ന് ചൂണ്ടിക്കാണിച്ചാണ് അമിത് ഷായുടെ രഥയാത്ര വിലക്കിയത്. അക്രമ സാധ്യത ചൂണ്ടിക്കാണിച്ച് െകാൽക്കത്ത ഹൈകോടതി ജസ്റ്റിസ് തപബ്രത ചക്രവർത്തിയും യാത്രക്ക് അനുമതി നൽകിയിരുന്നില്ല. തുടർന്ന് ബി.െജ.പി ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. എന്നാൽ സർക്കാർ ഉത്തരവിനെ പിന്തുണക്കുന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് കൈകൊണ്ടത്.
ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെ രഥയാത്ര നടത്താനാണ് ബി.ജെ.പി തീരുമാനിച്ചിരുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ 20 സീറ്റുകൾ പാർട്ടി നേടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. കൂച്ച് ബിഹാറിൽ കൂടാതെ കക്ദിപിലും ബിർഹും ജില്ലയിലും റാലി നടത്താനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.