ന്യൂഡൽഹി: ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതോടെ കശ്മീരിൽ സമാധാനം പുലർന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വകുപ്പ് ഉണ്ടായിട്ടും ഏഴരപ്പതിറ്റാണ്ട് സമാധാനം ഉണ്ടായില്ല. ഇപ്പോൾ വ്യാപാര നിക്ഷേപം കൂടി. വിനോദസഞ്ചാരികളുടെ വരവ് കൂടി. ഹിന്ദുസ്ഥാൻ ടൈംസിെൻറ നേതൃ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
370ാം വകുപ്പ് പുനഃസ്ഥാപിക്കാതെ കശ്മീരിൽ സമാധാനം പുലരില്ലെന്ന ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ നിരീക്ഷണത്തിനെതിരെയായിരുന്നു അമിത് ഷായുടെ പ്രത്യാക്രമണം. 1990ലും 370 ാം വകുപ്പ് ഉണ്ടായിരുന്നു. അന്നും സമാധാനം പുലർന്നില്ല. ഇന്ന് കശ്മീരിൽ ഭരണസ്ഥിരത കൈവന്നു. മാറ്റത്തെ കശ്മീരി ജനത സ്വാഗതം ചെയ്തതായാണ് കരുതുന്നത്. ഈ രാഷ്ട്രീയ ജനാധിപത്യ പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികളെല്ലാം പങ്കുകൊള്ളണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.