കോൺഗ്രസ് ജെ.ഡി.എസിന് നൽകിയത് അവസരവാദ വാഗ്ദാനം; ആഞ്ഞടിച്ച്​ അമിത്​ ഷാ

ന്യൂഡൽഹി: ബി.എസ്​. യെദിയൂരപ്പ കർണാടകയുടെ 23ാമത്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തത് ചോദ്യം ചെയ്ത് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രംഗത്തെത്തിയതോടെ പ്രതിരോധവുമായി ബി.ജെ.പി പ്രസിഡൻറ്​ അമിത്​ ഷാ. കേവല രാഷ്​ട്രീയ നേട്ടത്തിന് വേണ്ടിയുള്ള അവസരവാദ വാഗ്​ദാനമാണ്​ കോൺഗ്രസ്​ ജെ.ഡി.എസിന് നൽകിയതെന്നും അതുവഴി ജനാധിപത്യത്തിന്‍റെ കൊലപാതകമാണ് നടന്നതെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. 
ഇത് ​ ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരുണ്ടാക്കാനുള്ള കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തി​​​െൻറ അവകാശവാദം പരിഗണിക്കാതെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ഗവർണർ സർക്കാർ രൂപീകരണത്തിന്​ ക്ഷണിക്കുകയായിരുന്നു. സത്യപ്രതിജ്ഞ തടയണ​െമന്നാവശ്യ​െപ്പട്ട്​ കോൺഗ്രസ്​ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 224 അംഗ നിയമസഭയിൽ 104 സീറ്റാണ്​ ബി.ജെ.പിക്കുള്ളത്​. ഭൂരിപക്ഷം തെളിയിക്കാൻ15 ദിവസത്തെ സമയമാണ്​ ബി.ജെ.പിക്ക്​ ഗവർണർ നൽകിയിരിക്കുന്നത്​.

Tags:    
News Summary - Amit Shah responds to Rahul Gandhi's 'hollow victory' jibe, reminds him of 'murder of democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.