രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പാക്കും; കുടിയേറ്റക്കാരെ അനുവദിക്കില്ല -അമിത് ഷാ

കോൽക്കത്ത: രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാൾ തലസ്ഥാനമായ കോൽക്കത്ത‍യിൽ ബി.െജ.പി റാലിയിൽ പ്രസംഗിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

തൃണമൂൽ കോൺഗ്രസ് ഏതുതരത്തിൽ എതിർത്താലും ബി.ജെ.പി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കും. കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന സമയത്ത് അവർക്ക് വോട്ട് ചെയ്യാതിരുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെയായിരുന്നു മമത ബാനർജി. എന്നാൽ, അവർ ഇപ്പോൾ തൃണമൂലിന് വോട്ട് ചെയ്തതിനാൽ കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് മമത ശ്രമിക്കുന്നത്. പാർട്ടി താൽപര്യത്തിനാണ് മമത മുൻഗണന നൽകുന്നത്. എന്നാൽ, രാജ്യ താൽപര്യങ്ങൾക്ക് മുകളിൽ ഒരു പാർട്ടിയുടെയും താൽപര്യങ്ങൾ കടന്നുവരാൻ ബി.ജെ.പി അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്നാണ് മമത ബാനർജി പറയുന്നത്. അനധികൃത കുടിയേറ്റക്കാരിൽ ഒരാൾ പോലും രാജ്യത്ത് കഴിയാൻ അനുവദിക്കില്ല. എന്നാൽ, അഭയാർഥികളായ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കില്ല. ഈ വിഷയത്തിലെ കുപ്രചരണങ്ങളെ വിശ്വസിക്കരുത്. പൗരത്വ ഭേദഗതി ബിൽ അഭയാർഥികളായ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങളുടെ പൗരത്വം ഉറപ്പാക്കും. ഇതാണ് ബി.ജെ.പിയുടെ വാഗ്ദാനമെന്നും അമിത് ഷാ പറഞ്ഞു.

Tags:    
News Summary - Amit Shah react to, National Register of Citizens -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.