മാസ്​ക്​ പോലും വെക്കാതെ തെരഞ്ഞെടുപ്പ്​ യോഗങ്ങളിൽ ഓടിത്തളർന്ന്​ അമിത്​ ഷാ; കേസ്​ എടുക്കാത്തതെന്തെന്ന്​ ജനങ്ങൾ

ബി.ജെ.പിക്ക്​ അടുത്തിടെയൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയാണ്​ ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ നേരിടേണ്ടി വരുന്നത്​. തീവ്ര ഹിന്ദുത്വ നേതാവ്​ കൂടിയായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്‍റെ മന്ത്രിസഭയിൽനിന്നും മൂന്ന്​ മന്ത്രിമാർ അടക്കം നിരവധി എം.എൽ.എമാർ ബി.ജെ.പി പാളയം വിട്ടുകഴിഞ്ഞു.

​ഇതി​​ന്‍റെ അങ്കലാപ്പിൽ യു.പിയിൽ തന്നെ തങ്ങി പ്രാചരണം തുടരുകയാണ്​ കേന്ദ്ര ആഭ്യന്തര മ​ന്ത്രി കൂടിയായ അമിത്​ ഷാ. യു.പി തെരഞ്ഞെടുപ്പിൽ മാസ്‌കിടാതെ പ്രചാരണത്തിൽ സജീവമായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധവും ശക്​തമായിട്ടുണ്ട്​. മാസ്‌കിട്ട് പ്രചാരണം നടത്തിയ കോൺഗ്രസ് നേതാവ്ഭൂപേഷ് ബാഗലിനെതിരെ കേസെടുത്ത അധികാരികൾ എന്തു കൊണ്ടാണ് അമിത് ഷാക്ക് നേരെ ണ്ണടക്കുന്നത് എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ഗൗതം ബുദ്ധനഗറിലെ ദാദ്രി, ബ്രാജ് മേഖലയിൽ ബി.ജെ.പി സ്ഥാനാർത്ഥികള്‍ക്കു വേണ്ടി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ വീടു തോറും കയറിയിറങ്ങിയിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നിരവധി ആളുകൾക്കൊപ്പം നിൽക്കുന്ന അമിത് ഷാ ഒരു ചിത്രത്തിലും മാസ്‌ക് ധരിച്ചിട്ടില്ല. ബുലന്ദ്ഷഹർ, ഗൗതംബുദ്ധനഗർ ജില്ലകളിലെ പാർട്ടി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലും ഷാക്ക് മാസ്‌കില്ല. നോയ്ഡയിൽ പ്രചാരണം നടത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാരോപിച്ചാണ് പൊലീസ് കേസെടുത്തിരുന്നത്.

ഗൗതംബുദ്ധനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാസ്‌ക് ധരിച്ചാണ് ബാഗൽ പ്രചാരണത്തിനിറങ്ങിയിരുന്നത്.

വീടുകൾ കയറിയുള്ള പ്രചാരണത്തിൽ പത്തു പേരിൽ കൂടുതൽ ആളു പാടില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. റോഡ് ഷോ, പദയാത്ര, ബൈക്ക്-സൈക്കിൾ റാലി തുടങ്ങിയവയ്ക്കും വിലക്കുണ്ട്.

Tags:    
News Summary - amit shah campaigning without a mask the question is why the case was not registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.