പുതുച്ചേരിയിൽ അമിത് ഷാക്ക് ഗോ ബാക്ക് വിളി; പ്രതിഷേധം

ചെന്നൈ: പുതുച്ചേരിയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ​ക്കെതിരെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വൻ പ്രതിഷേധം. വിവിധയിടങ്ങളിൽ കരി​ങ്കൊടി പ്രകടനവും കോലംകത്തിക്കലും റോഡ്​ ഉപരോധവും നടന്നു. പുതുച്ചേരി കാമരാജർ റോഡിൽ കരി​ങ്കൊടി പ്രകടനം നടത്തിയ ഇരുന്നൂറോളം തന്തൈ പെരിയാർ ദ്രാവിഡർ കഴകം (ടി.പി.ഡി.കെ) പ്രവർത്തകരെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. കോലം കത്തിക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ്​ തടഞ്ഞത്​ അൽപ നേരത്തെ സംഘർഷത്തിനിടയാക്കി.

'ഗോ ബാക്ക്​ ഷാ' വിളികളുമായി കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വിടുതലൈ ശിറുതൈകൾ തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ ആഭിമുഖ്യത്തിൽ സറം മാർക്കറ്റ്​ പരിസരത്താണ്​ പ്രതിഷേധ പ്രകടനം നടന്നത്. ബാലാജി തിയറ്റർ പരിസരത്ത്​ വിവിധ തമിഴ്​ സംഘടനകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധിച്ചു. കറുത്ത ഷർട്ട്​ ധരിച്ചെത്തിയവരെ പൊലീസ്​ കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിനിടെ കറുത്ത ബലൂണുകൾ വിൽക്കുകയായിരുന്ന ജയശങ്കർ എന്നയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെ അവഗണിക്കുന്നതിലും ഹിന്ദി അടിച്ചേൽപിക്കുന്ന കേന്ദ്ര നയത്തിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. വിപ്ലവകാരിയും തത്ത്വചിന്തകനുമായ അരവിന്ദന്‍റെ 150ാം ജന്മവാർഷിക ആഘോഷ പരിപാടിയിൽ പ​ങ്കെടുക്കാനാണ്​ ഞായറാഴ്ച അമിത്​ ഷാ പുതുച്ചേരിയിലെത്തിയത്​.


Tags:    
News Summary - Amit Shah calls back in Puducherry; Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.