വഖഫ് ഭേദഗതി ബിൽ: പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പുകൾ ഉൾപ്പെടുത്തുന്നതിൽ വിരോധമില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ വെച്ചതിന് പിന്നാലെ ഇരു സഭകളിലും ബഹളം. റിപ്പോർട്ട് ലോക്സഭയുടേയും രാജ്യസഭയുടേയും മേശപ്പുറത്ത് വെച്ചതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷം ഉന്നയിച്ച ചില കാര്യങ്ങളിൽ ഉന്നയിച്ച ചില വിയോജനം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് ബഹളം ഉണ്ടായത്.

ജയ് ശ്രീറാം വിളികൾക്കിടയിലാണ് വഖഫ് ഭേദഗതി ബില്ലിൻമേലുള്ള സംയുക്ത പാർലമെന്ററി കമിറ്റിയുടെ റിപ്പോർട്ട് ചെയർപേഴ്സൺ ജഗദാംബിക പാൽ ലോക്സഭക്ക് മുമ്പാകെ സമർപ്പിച്ചത്. തുടർന്നായിരുന്നു ബഹളമുണ്ടായത്. ഇതിനിടെ ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ബിൽ സംബന്ധിച്ച് പ്രസ്താവന നടത്തി.ബില്ലിൻമേൽ ചില പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് പൂർണമായും ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇത് ഉൾപ്പെടുത്തുന്നതിൽ ഒരു വിരോധവുമില്ലെന്ന് അമിത് ഷാ പറഞ്ഞു.

രാജ്യസഭയിൽ എം.പി മേധ കുൽക്കർണിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ പിന്നീട് സഭയിൽ നിന്നും ഇറങ്ങിപ്പോയി. വ്യാജ റിപ്പോർട്ടുകളെ പ്രതിപക്ഷം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിഷയം വീണ്ടും ജെ.പി.സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജെ.പി.സി റിപ്പോർട്ടിൽ പലരും അറിയിച്ച വിയോജിപ്പുകൾ ഉൾപ്പെട്ടിട്ടില്ല. ഇത് ജനാധിപത്യവിരുദ്ധമാണ്. തങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ബുൾഡോസ് ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിട്ടുകളഞ്ഞവ കൂട്ടിച്ചേർത്തു -സ്പീക്കർ

ന്യൂ​ഡ​ൽ​ഹി: ജെ.​പി.​സി ചെ​യ​ർ​മാ​ൻ ജ​ഗ​ദാം​ബി​കാ പാ​ൽ റി​പ്പോ​ർ​ട്ടി​ൽ ചേ​ർ​ക്കാ​തെ വി​ട്ടു​ക​ള​ഞ്ഞ ഭാ​ഗം പാ​ർ​ല​മെ​ന്റി​ൽ വെ​ച്ച റി​പ്പോ​ർ​ട്ടി​ന്റെ അ​നു​ബ​ന്ധ​മാ​യി ചേ​ർ​ക്കാ​ൻ താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ല ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. വ​ഖ​ഫ് ജെ.​പി.​സി​യി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ​ത​ന്നെ ക​ണ്ട് ഇ​ക്കാ​ര്യം ധ​രി​പ്പി​ച്ച​പ്പോ​ഴാ​ണ് താ​ൻ ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നും ഓം ​ബി​ർ​ല പ​റ​ഞ്ഞു.

വി​യോ​ജി​പ്പു​ക​ൾ​ക്ക് ക​ത്രി​ക വെ​ച്ച് ജ​ഗ​ദാം​ബി​കാ പാ​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​നെ​തി​രെ പ്ര​തി​പ​ക്ഷ എം.​പി​മാ​ർ ഒ​ന്ന​ട​ങ്കം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കു​​മ്പോ​ഴാ​ണ് സ്പീ​ക്ക​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ​ത്തി​ന്റെ വെ​ട്ടി​മാ​റ്റി​യ വി​യോ​ജ​ന​ക്കു​റി​പ്പു​ക​ൾ ചേ​ർ​ത്തു​വെ​ന്ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ല പ​റ​ഞ്ഞ ശേ​ഷ​വും ത​ന്റെ വി​യോ​ജ​ന​ക്കു​റി​പ്പി​ലെ പ​ല ഭാ​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജെ.​പി.​സി​യി​ലെ കോ​ൺ​ഗ്ര​സ് അം​ഗം സ​യ്യി​ദ് ന​സീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Amid Waqf report storm in Parliament, Amit Shah says no objection to dissent notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.