സുപ്രീംകോടതിയിലെ പ്രതിസന്ധി: ബാർ കൗൺസിൽ പ്രതിനിധികൾ ചീഫ്​ ജസ്​റ്റിസിനെ കാണും

ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി തീർക്കാനായി ബാർ കൗൺസിൽ പ്രതിനിധികൾ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയുമായി കൂടികാഴ്​ച നടത്തും. രാത്രി 7:30നാണ്​​ കൂടികാഴ്​ചയെന്നാണ്​ ​ വിവരം. ബാർ കൗണസി​ലി​​​െൻറ ഏഴംഗ സമിതിയായിരിക്കും ചീഫ്​ ജസ്​റ്റിസുമായി ചർച്ച നടത്തുക.

ബാർ കൗൺസിൽ പ്രതിനിധികൾ ജസ്​റ്റിസ്​ ജെ.ചേലമേശ്വറി​​െൻറ വസതിയിലെത്തി ചർച്ചകൾ നടത്തി​. സുപ്രീംകോടതിയിലെ മറ്റ്​ ജഡ്​ജിമാരുമായി ഇൗ സമിതി കൂടികാഴ്​ച നടത്തും. അവരുടെ അഭിപ്രായം കുടി അറിഞ്ഞ ശേഷം മാത്രമേ പ്രശ്​നം എങ്ങനെ പരിഹരിക്കണമെന്നത്​ സംബന്ധിച്ച്​ അന്തിമ തീരുമാനത്തിലെത്തു. ഫുൾകോർട്ട്​ വിളിച്ച്​ പ്രശ്​നം പരിഹരിക്കണമെന്നാണ്​ ബാർ കൗൺസിലി​​​െൻറ നിലപാട്​.

വെള്ളിയാഴ്​ചയാണ്​ ജസ്​റ്റിസ്​ ജെ. ചേലമേശ്വർ, രഞ്​ജൻ ഗഗോയ്​, മദൻ ലോകുർ, കുര്യൻ ജോസഫ്​ എന്നിവർ സുപ്രീംകോടതിയിലെ നടപടിക ക്രമങ്ങളിൽ വിമർശനവുമായി എത്തിയത്​. കേസുകൾ നൽകുന്നതിലുൾപ്പടെ  ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയെ വിമർ​ശിച്ച്​ ഇവർ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Amid Rift, Bar Council Team To Meet Chief Justice At 7:30 pm-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.