ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

ന്യൂ​ഡ​ൽ​ഹി: ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താ​ൻ കേ​ന്ദ്രം. നി​ബ​ന്ധ​ന​ക​ൾ യു​ക്തി​സ​ഹ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1945ലെ ​ഔ​ഷ​ധ നി​യ​മ​ത്തി​ലെ 31ാം ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ നി​യ​മ​പ​ര​മാ​യ ത​ട​സ്സം നീ​ക്കാ​നാ​ണ് ന​ട​പ​ടി.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ൾ​ക്ക് ആ​കെ ഷെ​ൽ​ഫ് ലൈ​ഫി​ന്‍റെ 60 ശ​ത​മാ​ന​ത്തി​ല​ധി​കം ശേ​ഷി​ക്ക​ണ​മെ​ന്ന​താ​ണ് നി​ല​വി​ലെ നി​ബ​ന്ധ​ന. പു​തി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഇ​റ​ക്കു​മ​തി സ​മ​യ​ത്ത് കു​റ​ഞ്ഞ​ത് 12 മാ​സം ശേ​ഷി​ക്കു​ന്ന ഷെ​ൽ​ഫ് ലൈ​ഫ് ഉ​ണ്ടാ​യാ​ൽ മ​തി​യാ​കും. ഡ്ര​ഗ്‌​സ് ടെ​ക്‌​നി​ക്ക​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ന്‍റെ വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ച്ച​ത്. നി​ല​വി​ൽ, 1945ലെ ​മ​രു​ന്നു​ക​ളും സൗ​ന്ദ​ര്യ​വ​ർ​ധ​ക സാ​ധ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​നു​കീ​ഴി​ൽ 60 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​പ​യോ​ഗ കാ​ലാ​വ​ധി ശേ​ഷി​ക്കു​ന്ന മ​രു​ന്നു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നും വി​ത​ര​ണം ചെ​യ്യാ​നും ക​ഴി​യു​ക.

രോ​ഗി​ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ക​യും അ​തോ​ടൊ​പ്പം മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ ശൃം​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പു​തി​യ നീ​ക്ക​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ൾ രാ​ജ്യ​ത്തേ​ക്ക് എ​ത്തു​മ്പോ​ൾ അ​വ​ക്ക് കു​റ​ഞ്ഞ​ത് 12 മാ​സ​ത്തെ ഉ​പ​യോ​ഗ കാ​ലാ​വ​ധി ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മ്പോ​ൾ വി​ത​ര​ണ​ത്തി​നും ഉ​പ​യോ​ഗ​ത്തി​നും വേ​ണ്ട​ത്ര സ​മ​യം ല​ഭി​ക്കും.

Tags:    
News Summary - The shelf life of imported medicines is being increased to 12 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.