കോവിഡ്​: വിദ്വേഷ പരാമർശത്തിനെതിരായ നിലപാടിൽ യെദിയൂരപ്പയെ പിന്തുണച്ച്​ കുമാരസ്വാമി

ബംഗളൂരു: കോവിഡ്​ പ്രതിസന്ധിക്കിടെ സംസ്ഥാനത്ത്​ ഉയരുന്ന വർഗീയ പരാമർശങ്ങൾക്കെതിരെ കർണാടക മുഖ്യമന്ത്രി ബി.എസ ്​. യെദിയൂരപ്പ കൈക്കൊണ്ട നിലപാടിനെ പ്രകീർത്തിച്ച്​ മുൻ കർണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ്​ നേതാവുമായ എച്ച്​.ഡ ി കു​മാരസ്വാമി.

കർണാടകയിലെ ടെലിവിഷൻ ചാനലായ ടി.വി.9ന്​ നൽകിയ അഭിമുഖത്തിൽ നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനവ ുമായി ബന്ധപ്പെട്ട്​ കോവിഡ്​ വിഷയത്തിൽ​ മുസ്​ലിം സമുദായത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെ യെദിയൂരപ്പ തള്ളിപ്പറഞ്ഞിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുസ്​ലിം സമുദായം പിന്തുണ നൽകുന്നുണ്ടെന്നും ആരും അവർക്കെതിരായി സംസാരിക്കരുതെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്​. ഒറ്റപ്പെട്ട സംഭവത്തിന്‍റെ പേരില്‍ മുസ്ലീം സമുദായത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.

കോവിഡുമായി ബന്ധപ്പെട്ട്​ വർഗീയ പരാമർശം നടത്തുന്നവരെ കൈകാര്യം ചെയ്യുന്നതിൽ യെദിയൂരപ്പ കാണിച്ച നിശ്ചയ ദാർഢ്യത്തെ താൻ സ്വാഗതം ചെയ്യുകയും ഹൃദയം നിറഞ്ഞ പിന്തുണ നൽകുകയും ചെയ്യുന്നതായി കുമാരസ്വാമി ട്വീറ്റ്​ ചെയ്​തു. വർഗീയ പരാമർശം നടത്തരുതെന്ന്​ മുഖ്യമന്ത്രി അദ്ദേഹത്തിൻെറ പാർട്ടി പ്രവർത്തകരോട്​ ഉത്തരവിടണമെന്നും പ്രിൻറ്​,ടെലിവിഷൻ, സമൂഹമാധ്യമം എന്നിവയിലൂടെ വർഗീയത പടർത്തുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കാൻ ഉടനടി പൊലീസിന്​ ഉത്തരവ്​ നൽകണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

ശോഭ കരന്ത്​ലജെ, സി.ടി. രവി തുടങ്ങി, കർണാടകയിലെ ചില ബി.ജെ.പി നേതാക്കൾ ഇതുമായി ബന്ധപ്പെട്ട്​ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.

Tags:    
News Summary - Amid Corona virus Crisis, HD Kumaraswamy Backs BS Yediyurappa -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.