അമേരിക്കൻ വിസ 10 ലക്ഷം കടന്നു

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഇക്കൊല്ലം അമേരിക്കൻ വിസ എടുത്തവരുടെ എണ്ണം 10 ലക്ഷം കടന്നു. നോൺ-ഇമിഗ്രന്‍റ് വിഭാഗത്തിൽ ഇതിനകം 10 ലക്ഷം വിസ നൽകിക്കഴിഞ്ഞതായി ഇന്ത്യയിലെ യു.എസ് എംബസി അറിയിച്ചു. മകന്‍റെ ബിരുദദാന ചടങ്ങിന് യു.എസിന് പോകുന്ന പുനീത് ദർഗൻ-രഞ്ജുസിങ് ദമ്പതികൾക്കാണ് 10 ലക്ഷം തികക്കുന്ന വിസ അംബാസഡർ എറിക് ഗാർസെറ്റി ഡൽഹിയിൽ കൈമാറിയത്.

കഴിഞ്ഞവർഷം ജനുവരി മുതൽ ഡിസംബർവരെയുള്ള കാലയളവിൽ 12 ലക്ഷം പേർക്ക് യു.എസ് യാത്രക്ക് വിസ അനുവദിച്ചിരുന്നു. ഇത്തവണ സെപ്റ്റംബർ അവസാനിക്കുന്നതിനു മുമ്പുതന്നെ 10 ലക്ഷം കവിഞ്ഞതിനാൽ കഴിഞ്ഞവർഷത്തെ റെക്കോഡ് മറികടക്കുമെന്നാണ് അധികൃതർ കരുതുന്നത്.

Tags:    
News Summary - American visa crossed 10 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.