350 കിലോമീറ്ററിന്​ ആംബുലൻസ്​ നിരക്ക്​ 1.20 ലക്ഷം; ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ്​ രോഗിയിൽനിന്ന്​ ആംബുലൻസ്​ ചാർജായി​ അമിതനിരക്ക്​ ഈടാക്കിയ ആംബുലൻസ്​ ഓപ്പറേറ്റർ അറസ്​റ്റിൽ. 350 കിലോമീറ്റർ ദൂരത്തിന്​ 1.20 ലക്ഷം രൂപയാണ്​ ചാർജായി ഈടാക്കിയത്​.

ഗുരുഗ്രാം സ്വദേശിനിയായ അമൻദീപ്​ കൗറിന്‍റെ മാതാവ്​ സതീന്ദർ കൗറിന്​​ കോവിഡ്​ പോസീറ്റീവായിരുന്നു. ആരോഗ്യനില വഷളായതോടെ ഗുരുഗ്രാമിൽനിന്ന്​ ലുധിയാനയിലെ ആശുപത്രിയിലെത്തിക്കാനായി ആംബുലൻസ്​ വിളിച്ചു. 350 കിലോമീറ്ററാണ്​ ഗുരുഗ്രാമിൽനിന്ന്​ ലുധിയാനയിലേക്കുള്ള ദൂരം. എന്നാൽ ആംബുലൻസ്​ ഓപ്പറേറ്റർ 1.20ലക്ഷം ചാർജായി ഈടാക്കുകയായിരുന്നു. ആംബുലൻസ്​ ഓപ്പറേറ്ററെ കൂടതെ എം.ബി.ബി.എസ്​ ഡോക്​ടർ കൂടിയാണ്​ ഇയാൾ.

'1.40 ലക്ഷമാണ്​ ഡ്രൈവർ ​േചാദിച്ചത്​. എന്നാൽ എന്‍റെ കൈയിൽ ഓക്​സിജൻ സൗകര്യമുണ്ടായിരുന്നുവെന്ന്​ പറഞ്ഞപ്പോൾ 20,000രൂപ കുറച്ചുനൽകി. നിരക്ക്​ അമിതമാണെന്ന്​ വാദിച്ചിട്ടും കുറക്കാൻ അയാൾ തയാറായില്ല. അമ്മയുടെ ആരോഗ്യം വഷളായതിനാൽ മറ്റു വഴികളില്ലാതെ പണം നൽകി' -അമൻദീപ്​ പറഞ്ഞു.

ലുധിയാനയിലെ ദുഗ്രിയിലെ ആശുപത്രിയിൽ മാതാവിനെ പ്രവേശിപ്പിച്ചതിന്​ ശേഷം അമൻദീപ് ആംബുലൻസ്​ ബിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽ​െപ്പട്ട ഡൽഹി പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ആംബുലൻസ്​ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്​തു.

ആംബുലൻസ്​ ഡ്രൈവർ അമൻദീപിന്​ പണം മടക്കിനൽകിയിട്ടുണ്ട്​. ആവശ്യമുള്ള കോവിഡ്​ രോഗികൾക്ക്​ ഈ ​പണം നൽകുമെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Ambulance charges Rs1.2 lakh for 350-km ride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.