ബദൗൻ: ഉത്തർപ്രശേിൽ കാവി നിറം പൂശിയ അംബേദ്കർ പ്രതിമക്ക് വീണ്ടും നിറം മാറ്റം. ബദയൂണിലെ ദുഗ്രയ്യ ഗ്രാമത്തിലാണ് പ്രതിമ പുനഃസ്ഥാപിച്ച അംബേദ്കർ പ്രതിമക്ക് കാവി നിറമാണ് നൽകിയിരുന്നത്. സാധാരണ കറുത്തതോ നീലയോ നിറത്തിലുള്ള കോട്ട് ധരിച്ച് നിൽക്കുന്ന അംബേദ്കറിന്‍റെ പ്രതിമകളാണ് കാണാറുള്ളത്. എന്നാൽ അംബേദ്കറിനെ കാവി വത്കരിച്ചതിനെതിരെ പ്രതിഷേധമുയർന്നതിന് പിറകെ പ്രതിമക്ക് നീല നിറം പൂശി.
ഈയിടെ അക്രമികൾ തകർത്ത അംബേദ്കർ പ്രതിമയാണ് പുനർനിർമിച്ച് കാവി നിറം നൽകിയത്. അംബേദ്കര്‍ പ്രതിമക്ക് കാവി നിറം പൂശിയതിനെതിരേ പ്രതിഷേധവുമായി സ്ഥലത്തെത്തിയ ബഹുജന്‍ സമാജ് പാര്‍ട്ടി പ്രവര്‍ത്തകർ കാവിക്ക് മുകളിൽ നീല നിറം പൂശുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സാമൂഹ്യവിരുദ്ധർ അംബേദ്കര്‍ പ്രതിമ തല്ലിത്തകര്‍ത്തത്. പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. പുതിയതായി സ്ഥാപിച്ച പ്രതിമ ഞായറാഴ്ച അനാച്ഛാദനം ചെയ്തപ്പോഴാണ് അംബേദ്കറിെൻറ കോട്ടിന് കാവി നിറമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സാധാരണ നീലയും കറുപ്പും നിറമാണ് അംബേദ്കര്‍ പ്രതിമകളില്‍ ഉപയോഗിക്കാറുള്ളത് എന്നിരിക്കെയാണ് കാവി നിറത്തിലുള്ള പ്രതിമ പ്രതിഷേധത്തിന് ഇടയാക്കിയത്.
നേരത്തെ ബസുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും കാവി നിറം നൽകിയ യോഗി സർക്കാറിന്‍റെ നടപടിയും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.