അംബാനിക്കു ഭീഷണി: സചിൻ വാസെ നടപ്പാക്കിയത്​ പ്ലാൻ ബി

മുംബൈ: രണ്ട്​ ക്രിമിനലുകളെ ഉപയോഗിച്ച്​ സ്​ഫോടക വസ്​തുക്കളുമായി കാർ​ അംബാനിയുടെ വീടിനടുത്ത്​ കൊണ്ടിടാനും അവരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താനുമായിരുന്നു കേസിൽ അറസ്​റ്റിലായ അസിസ്​റ്റൻറ്​ ഇൻസ്​പെക്​ടർ സചിൻ വാസെയുടെ യഥാർഥ പദ്ധതിയെന്ന്​ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ). ഇതിനായി മാരുതി ഇക്കൊ കാറും ക്രിമിനലുകളെയും സംഘടിപ്പിച്ചിരുന്നു. ക്രിമിനലുകളിൽ ഒരാളുടെ പാസ്​പോർട്ട്​ സചിന്‍റെ വീട്ടിൽ നിന്ന്​ കണ്ടെത്തിയതായും എൻ.െഎ.എ ഉദ്യോഗസ്​ഥർ പറഞ്ഞു. സചിന്‍റെ വീട്ടിൽ നിന്ന്​ കണ്ടെത്തിയ 62 ഒാളം അനധികൃത ബുള്ളറ്റുകൾ കൃത്യനിർവഹണത്തിനിടെ ക്രിമിനലുകൾക്ക്​ കൈവശം വെക്കാൻ നൽകാനുള്ളതായിരുന്നുവത്രെ.

കാറ്​ കൊണ്ടിടുന്നവരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി കേസ്​ അവസാനിപ്പിക്കുകയായിരുന്നു സചിന്‍റെ ലക്ഷ്യം. എന്നാൽ, അത്​ നടന്നില്ല. തിരക്കിട്ടാണ്​ െഫബ്രുവരി 25 ന്​ സ്​ഫോടക വസ്​തുക്കളുമായി സ്​കോർപിയൊ സചിന്‍ തന്നെ കൊണ്ടിട്ടത്​. മഹാരാഷ്​ട്ര നിയമസഭ ബജറ്റ്​ സമ്മേളനം തുടങ്ങാനിരിക്കെയായിരുന്നു ഇത്​. എന്തുകൊണ്ടാണ്​ ഇൗ സമയം തിരഞ്ഞെടുത്തതെന്ന്​ വ്യക്​തമല്ല. കേസന്വേഷണം ആദ്യം എ.ടി.എസിനും പിന്നീട്​ എൻ.െഎ.എക്കും കൈമാറിയതോടെ സചിന്‍റെ രണ്ടാം പദ്ധതിയും പാളുകയായിരുന്നുവെന്ന്​ പറയുന്നു. തൻെറ നഷ്​ട പ്രതാപം വീണ്ടെടുക്കാനാണ്​ ഇതു ചെയ്​തതെന്ന്​ സചിൻ സമ്മതിച്ചതായി എൻ.െഎ.എ അവകാശപ്പെട്ടിരുന്നെങ്കിലും സചിൻ കോടതിയിൽ നിഷേധിച്ചിരുന്നു.

അംബാനിയുടെ വീടിനടുത്ത്​ സ്​ഫോടക വസ്​തുക്കളുമായി സ്​കോർപിയൊ കണ്ടെത്തിയ സംഭവത്തിൽ സഭയിൽ ബി.ജെ.പി അക്രമാസക്​തമായതോടെയാണ്​ കേസിൽ വഴിത്തിരിവുണ്ടാകുന്നത്​. സ്​കോർപിയൊയുടെ ഉടമ മൻസുഖ്​ ഹിരേൻ കൊല്ലപ്പെടുകയും എൻ.െഎ.എ രംഗത്തെത്തുകയും ചെയ്​തത്​ ബി.ജെ.പി വിഷയം ഏറ്റെടുത്തതോടെയാണ്​. മൻസുഖ്​ ഹിരേനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ്​ എൻ.െഎ.എ അവകാശപ്പെട്ടത്​.

സ്​ഫോക വസ്​തുക്കളുമായി അംബാനിയുടെ വീടിനടുത്ത്​ സ്​കോർപിയൊ കൊണ്ടിട്ട കേസിലും മൻസുഖ്​ ഹിരേൻ വധ കേസിലും അറസ്​റ്റിലായ സചിൻ വാസെ നിലവിൽ തലോജ ജയിലിൽ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​. സചിന്‍റെ സഹപ്രവർത്തകനായ അസിസ്​റ്റൻറ്​ ഇൻസ്​പെക്​ടർ റിയാസ്​ ഖാസിയും ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​. ഗൂഡാലോചനയിലും തെളിവ്​ നശിപ്പിക്കുന്നതിലും റിയാസിന്​ പങ്കുണ്ടെന്നാണ്​ എൻ.െഎ.എ ആരോപിച്ചത്​. കേസിൽ കുറ്റസമ്മതം നടത്താനാ മാപ്പുസാക്ഷിയാകാനൊ തയ്യാറല്ലെന്ന്​ റിയാസ്​ വെള്ളിയാഴ്​ച പ്രത്യേക എൻ.െഎ.എ കോടതിയെ അറിയിച്ചു.

Tags:    
News Summary - Ambani house bomb scare was plan b by Sachin Vaze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.