ചെന്നൈ: ഒാൺലൈൻ വിപണന കമ്പനിയായ ആമസോണിെൻറ വിവിധ ഉൽപന്നങ്ങളുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ട്രക്ക് കൃഷ്ണഗിരിക്ക് സമീപം തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക കോലാർ സ്വദേശികളായ നരേഷ് (36), മധു(33), ഒസകോട്ട സഞ്ജയ്(40) എന്നിവരാണ് പിടിയിലായത്.
മറ്റൊരു പ്രതിയായ സുകേഷ്(34) ഒളിവിലാണ്. ജനുവരി 18ന് രാത്രി ബംഗളൂരുവിൽനിന്ന് തിരിച്ച ലോറി 19ന് പുലർച്ച രണ്ടിന് ബംഗളൂരു- സേലം ദേശീയപാതയിൽ കൃഷ്ണഗിരി കാവേരിപട്ടണം പോത്തപുരത്തിൽ ഡ്രൈവർ പെരിയകറുപ്പ് ചായ കുടിക്കാനായി നിർത്തിയ ലോറി തിരിച്ചെത്തിയപ്പോൾ കാണാനില്ലായിരുന്നു. തുടർന്ന് കാവേരിപട്ടണം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.