Posted On
date_range Updated On
date_range ഡൽഹിയിൽ ആമസോൺ മാനേജർ വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. ആമസോണിൽ മാനേജരായി ജോലി ചെയ്യുന്ന ഹർപ്രീത് ഗിൽ (36) മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ ഹർപ്രീതിനു നേരെ അഞ്ചംഗ സംഘംവെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഭജൻപുരയിലെ സുഭാഷ് വിഹാറിന് സമീപമായിരുന്നു സംഭവം.
വെടിയുണ്ടകളിലൊന്ന് ഹർപ്രീതിന്റെ തലയിൽ പതിക്കുകയും സംഭവസ്ഥലത്തു തന്നെ മരിക്കുകയും ചെയ്തു. സുഹൃത്ത് ഗോവിന്ദ് സിങ്ങിന്റെ വലത് ചെവിയിൽ വെടിയേറ്റ് ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതികളെ തിരിച്ചറിയുന്നതിനായി പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.