സമൂഹ വ്യാപനമുണ്ടായേക്കാം; മേയ് ഒന്ന്​ വരെ ലോക്ക്​ഡൗ​ൺ നീട്ടി പഞ്ചാബ്

ലുധിയാന: കോവിഡ്​19 തുടർന്ന്​ പ്രഖ്യാപിച്ച ലോക്ക്​ഡൗൺ മേയ്​ ഒന്നു​ വ​രെ നീട്ടി​ പഞ്ചാബ്​ സർക്കാർ. സംസ്ഥാനത് ത്​ കോവിഡ്​ പോസിറ്റീവ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്​ഡൗൺ നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിക്ക ുകയായിരുന്നു.

കോവിഡ്​ സ്ഥിരീകരിച്ച 27 പേർ വിദേശയാത്ര നടത്തുകയോ യാത്ര ചെയ്​തവരുമായി സമ്പർക്കത്തിലിരിക് കുകയോ ചെയ്​തിട്ടില്ല. സമുഹ വ്യാപനത്തിലൂടെയാകാം ഇവർക്ക്​ വൈറസ്​ ബാധയുണ്ടായതെന്ന്​ സംശയിക്കുന്നു. ഇൗ സഹാചര്യത്തിൽ ലോക്ക്ഡൗ​ൺ നീട്ടുകയാണെന്ന്​മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ കർഫ്യൂ അമരീന്ദർ സിങ്​ അറിയിച്ചു.

സമൂഹ വ്യാപനമുണ്ടായാൽ ഇന്ത്യയിലെ 80-85% പേർക്ക് രോഗം ബാധിച്ചേക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നത്​. സെപ്​തംബർ ആകു​​േമ്പാഴേക്കും മരണസംഖ്യ കുത്തനെ ഉയരാമെന്നും സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത്​ ഭയാനകമായ അസ്ഥയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചാബിൽ ഇതുവരെ 132 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 11 പേർ മരിക്കുകയും ചെയ്​തു. 2877 പേരിൽ കോവിഡ്​ പരിശോധന നടത്തി.
നിലവിൽ ഒരു രോഗി മാത്രമാണ് ഗുരുതരാവസ്ഥയിൽ വ​​​െൻറിലേറ്ററിൽ തുടരുന്നത്​. രണ്ട്​ പേർ പ്രീ-വ​​​െൻറിലേറ്റർ ഘട്ടത്തിലു​ണ്ടെങ്കിലും അവരുടെ നില ഗുരുതരമല്ല. സർക്കാർ ആശുപത്രികളിൽ 76 വ​​​െൻറിലേറ്ററുകൾ സജീകരിച്ചിട്ടുണ്ട്​. സ്വകാര്യ ആശുപത്രികളിലായി 358 വ​​​െൻറിലേറ്ററുകളും ഒരുക്കിയിട്ടുണ്ടെന്നും​ അമരീന്ദർ സിങ്​ പറഞ്ഞു.

കണക്കനുസരിച്ച് ഡൽഹിയിലെ നിസാമുദ്ദീനിൽ നിന്ന് 651 പേർ പഞ്ചാബിലെത്തിയിട്ടുണ്ട്​. അവയിൽ 636 പേരെ കണ്ടെത്തി നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്​. ബാക്കിയുള്ള 15 പേർക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Amarinder Singh hints at lockdown extension, fears community spread - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.