Posted On
date_range Updated On
date_range ജയ ഇങ്ങനെയും
- ജയയുടെ അമ്മ നാടകനടിയായിരുന്നു. അവരെ പിന്തുടര്‍ന്ന് 15ാം വയസില്‍ ജയ സിനിമയിലത്തെി. കന്നടയില്‍ ചിന്നദ ഗൊംബെ എന്ന ചിത്രത്തില്‍ നായികയായി. സിനിമ വന്‍വിജയം നേടി.
- ശാസ്ത്രീയ സംഗീതം, വെസ്റ്റേണ്‍ ക്ളാസിക്കല്‍ പിയാനൊ, ഭരതനാട്യം, മോഹിനിയാട്ടം, കഥക്, മണിപ്പൂരി അടക്കം വിവിധ ക്ളാസിക്കല്‍ നൃത്തരൂപങ്ങളില്‍ പരിശീലനം നേടി.
- ജനങ്ങളുടെ ‘പുരട്ചി തലൈവി’ പ്രിയപ്പെട്ടവരുടെ അമ്മുവായിരുന്നു
- ആയിരത്തില്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തിലാണ് ജയ എം.ജി.രാമചന്ദ്രനൊപ്പം ആദ്യമായി അഭിനയിച്ചത്.
- 1968ല്‍ ധര്‍മേന്ദ്രയുടെ നായികയായി ഇസ്സത്ത് എന്ന ഹിന്ദി ചിത്രത്തിലും ജയ അഭിനയിച്ചിട്ടുണ്ട്.
- 1965നും 1980നുമിടക്കാണ് ജയലളിതയുടെ സിനിമാജീവിതം അതിന്‍െറ പാരമ്യതയിലത്തെിയത്. അക്കാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളായിരുന്നു അവര്‍. 140 ചിത്രങ്ങളില്‍ അഭിനയിച്ചു. 120ഉം വിജയചിത്രങ്ങള്‍.
- ജയ അഭിനയിക്കുന്ന സിനിമകള്‍ നായികാകേന്ദ്രീകൃതമാണെങ്കിലും നായകന്‍മാര്‍ അത് എതിര്‍ത്തിരുന്നില്ളെന്ന് പറയുന്നു.
- 1991ല്‍, ജയ തമിഴ്നാടിന്‍െറ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ മുഖ്യമന്ത്രിയായി.
- വളര്‍ത്തുമകന്‍ സുധാകരന്‍െറ വിവാഹത്തിന് ഏറ്റവും ആര്‍ഭാട വിവാഹമെന്ന ദുഷ്പേര് കിട്ടി. ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി. ഒന്നരലക്ഷം അതിഥികളത്തെിയ വിവാഹച്ചെലവിന് പിന്നീട് പത്തുകോടി നികുതി നല്‍കേണ്ടി വന്നു
- ഈ വിവാഹമാമാങ്കം 1996ലെ തെരഞ്ഞെടുപ്പില്‍ അവരെ രാഷ്ട്രീയ പതനത്തിലേക്ക് നയിച്ചു.
- 2001ല്‍ അവര്‍ അധികാരത്തില്‍ തിരിച്ചത്തെി. എന്നാല്‍, ക്രിമിനല്‍ കേസുകള്‍ ചുമത്തപ്പെട്ടാല്‍ അധികാരത്തില്‍ തുടരുന്നത് ശരിയല്ളെന്ന സുപ്രീംകോടതി വിധിയെതുടര്‍ന്ന് അവര്‍ സ്ഥാനമൊഴിഞ്ഞു. പ്ളസന്‍റ് സ്റ്റെ ഹോട്ടല്‍ കേസില്‍ അവര്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ 2003ല്‍ വീണ്ടും അധികാരത്തില്‍ തിരിച്ചത്തെി.
- 2011ല്‍ മൂന്നാംവട്ടം മുഖ്യമന്ത്രിയായി. 2014ല്‍ വരുമാനത്തതിലധികം സ്വത്ത് സമ്പാദിച്ച കേസില്‍ നാല്വര്‍ഷം തടവിന് വിധിക്കപ്പെട്ടു.
- ഇതിന്‍െറ ഫലമായി മുഖ്യമന്ത്രി പദവിയിലിരിക്കെ അയോഗ്യയാക്കപ്പെടുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയുമായി അവര്‍. നിയമസഭാംഗത്വത്തില്‍ നിന്നും അവരെ അയോഗ്യയാക്കി.
- വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ 2015ല്‍ ജയ കുറ്റവിമുക്തയാക്കപ്പെട്ടു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് അവര്‍ അധികാരത്തില്‍ തിരിച്ചത്തെി. 2016ല്‍ അവര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടു. തമിഴ്നാട്ടില്‍ അധികാരം പിടിച്ചു.
- മുഖ്യമന്ത്രി പദവിയിലിരിക്കുമ്പോള്‍ ഒരു രൂപയാണ് അവര്‍ ശമ്പളമായി വാങ്ങിയിരുന്നതെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.