Posted On
date_range Updated On
date_range ബാബരി ഭൂമി തർക്കം; മുസ്ലിം വ്യക്തിനിയമ ബോർഡ് അടിയന്തര യോഗം വിളിച്ചു
ലഖ്നോ: ബാബരി മസ്ജിദ് ഭൂമി തർക്ക കേസ് ചർച്ച ചെയ്യാൻ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോർഡ് അടിയന്തര പ് രവർത്തന സമിതി യോഗം വിളിച്ചു.
സമിതിയിലെ 51 അംഗങ്ങളും യോഗത്തിനെത്തുമെന്നണ് പ്രതീക്ഷിക്കുന്നത്. സുന്നി സെൻട്രൽ വഖഫ് ബോർഡ് പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
സുപ്രീംകോടതി നിർദേശ പ്രകാരം മാർച്ച് 13ന് ജസ്റ്റിസ് എഫ്.എം ഇബ്രാഹിം ഖലീഫുല്ലയുടെ അധ്യക്ഷതയിൽ മധ്യസ്ഥ സമിതി ചേർന്നിരുന്നു.
മാർച്ച് എട്ടിന് സുപ്രീംകോടതിയാണ് മധ്യസ്ഥ സമിതിയുടെ നിരീക്ഷണത്തിൽ കേസ് ചർച്ച ചെയ്യാൻ തീരുമാനിച്ചത്. യു.പിയിലെ ഫൈസാബാദിൽ മധ്യസ്ഥ ചർച്ചക്കുള്ള നടപടികൾ ഒരുക്കണമെന്നും അതിനുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ നൽകണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.