വനിതാക്ഷേമത്തിന് 28,600 കോടി; പോഷകാഹാര പദ്ധതിക്ക്​ 35,600 കോടി

ന്യൂഡൽഹി: രാജ്യത്തെ വനിതകളുടെ ക്ഷേമത്തിന്​ കേന്ദ്രബജറ്റിൽ 28,600 കോടി രൂപ പ്രഖ്യാപിച്ച്​ ധനമന്ത്രി നിർമല സീതാരാ മൻ. ഗർഭിണികളായ സ്​ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമായി പ്രത്യേക പദ്ധതികൾ ​കൊണ്ടുവരും.

പോഷകാഹാര പദ്ധതികൾക്കായി 35,600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താൻ ആറു ലക്ഷം അങ്കണവാടി ജീവനക്കാർക്ക്​ സ്മാർട് ഫോൺ നൽകും.

പോഷകാഹാരം, ചികിത്സ എന്നിവ ഉറപ്പുവരുത്തി മാതൃ മരണ നിരക്ക് കുറക്കും. ഇതിനായി ആറുമാസത്തിനുള്ളിൽ പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിക്കും.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി​ കേന്ദ്രസർക്കാർ നടപ്പാക്കിയ ‘ബേട്ടി ബച്ചാവോ’ പദ്ധതി വൻ വിജയമാണെന്ന്​ മന്ത്രി പറഞ്ഞു​. പദ്ധതി പ്രകാരം സ്​കൂളുകളിൽ പ്രവേശനം നേടിയ പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളേക്കാൾ കൂടുതലാണ്. സ്​കൂൾ പ്രാഥമിക തലങ്ങളിൽ 94.32 ശതമാനം പെൺകുട്ടികൾ പ്രവേശനം നേടി. ദ്വിതീയ തലത്തിൽ 81.32 ശതമാനവും ഉന്നത വിദ്യാഭ്യാസത്തിന്​ 59.7 ശതമാനം പെൺകുട്ടികളും പ്രവേശനം നേടിയെന്നും ധനമന്ത്രി പറഞ്ഞു.

Tags:    
News Summary - allocation of Rs 35,600 crore for nutrition-related programmes - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.