ന്യൂഡൽഹി: 2024-ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ സ്ത്രീകൾ മാത്രം പങ്കെടുത്താൽ മതിയെന്ന നിർദേശം നൽകി കേന്ദ്രസർക്കാർ. മാർച്ചിൽ പങ്കെടുക്കുന്ന സേനാംഗങ്ങൾ, ബാൻഡ് അംഗങ്ങൾ, ടാേബ്ലാ അവതാരകർ എന്നിവരിൽ പുരുഷന്മാരെ ഉൾപ്പെടുത്തേണ്ടെന്നാണ് പുതിയ നിർദേശം.
സ്ത്രീകൾ മാത്രം മാർച്ച് ചെയ്യുന്ന ചടങ്ങുകൾക്കായുള്ള തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കാൻ വിവിധ സേനകളോട് സർക്കാർ ആവശ്യപ്പെട്ടു. നിർദേശം നടപ്പാക്കാനാകുമോയെന്ന് പരിശോധിക്കുമെന്നും ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
എന്നാൽ, അർധ സൈനിക വിഭാഗങ്ങളിൽ സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ഉണ്ടെങ്കിലും കര, നാവിക, വ്യോമ സേനകളിൽ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണ്. ഈ സാഹചര്യത്തിൽ പരേഡ് നിർദേശം പ്രായോഗികമാണോയെന്ന സംശയം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.