യുക്രെയ്നിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കും- പ്രധാനമന്ത്രി

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രക്ഷാദൗത്യത്തിന് സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ തേടുന്നുണ്ട്. എല്ലാവരെയും തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമം 24 മണിക്കൂറും തുടരുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, യുക്രെയ്നിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി. യുക്രെയ്നിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. പലരും അവിടെ ദുരിതമനുഭവിക്കുന്നതായി സന്ദേശങ്ങളിലൂടെ അറിയിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടും തണുപ്പിൽ നടന്ന് പോളണ്ട് വരെ എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രെയ്നിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല. ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ യുക്രെയ്ൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിർത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. 

News Summary - All Indians stranded in Ukraine will be repatriated: PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.