ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും നേരെ ഹിന്ദുത്വ ശക്തികൾ നടത്തുന്ന അതിക്രമങ്ങൾ വിശദമായി രേഖപ്പെടുത്തുന്നതിന് അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറാത്തിെൻറ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടന്ന ശിൽപശാല തീരുമാനിച്ചു. ഹിന്ദുത്വ ശക്തികൾ സ്പോൺസർ ചെയ്യുന്ന വിദ്വേഷ അതിക്രമങ്ങൾ ഇന്ത്യയിൽ പെരുകിവരുന്നതായി യോഗം ചൂണ്ടിക്കാട്ടി. മുസ്ലിംകൾ, ദലിതർ, ആദിവാസി വിഭാഗങ്ങൾ എന്നിവരാണ് ഏറ്റവും കൂടുതൽ ഉന്നം വെക്കപ്പെടുന്നത്. അത് വേണ്ടത്ര ജനശ്രദ്ധയിലേക്ക് എത്താത്ത സ്ഥിതിയുമുണ്ട്. അടിച്ചമർത്തലുകൾ വേണ്ടത്ര പഠന വിധേയമാകുന്നില്ലെന്ന് യോഗം വിലയിരുത്തി.
ശിൽപശാലയിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ജംഇയ്യതുൽ ഉലമായെ ഹിന്ദ് -അർഷദ് മഅ്ദനി വിഭാഗം, മർകസി ജംഇയ്യത് അഹ്ലെ ഹദീസ്, എസ്.ഡി.പി.െഎ, എ.പി.സി.ആർ എന്നിവയുെട പ്രതിനിധികൾ സംബന്ധിച്ചു. ഡൽഹിയിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രമായ ക്വിൽ ഫൗണ്ടേഷനാണ് ശിൽപശാലക്ക് സൗകര്യമൊരുക്കിയത്. വേർതിരിവില്ലാതെ വിവിധ മുസ്ലിം സംഘടനകളെ പെങ്കടുപ്പിച്ച് രേഖപ്പെടുത്തൽ നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. ദേശീയ തലത്തിൽ dotodatabse.com എന്ന ഒാൺലൈൻ ഡാറ്റാബേസ് തുടങ്ങാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.