തിങ്കളാഴ്​ച ഡോക്​ടർമാരുടെ രാജ്യ വ്യാപക പണിമുടക്ക്​

ന്യൂഡൽഹി: ​കൊൽക്കത്തയിൽ ഡോക്​ടർമാർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്​ച രാജ്യ വ്യാപക പണിമുടക് ക്​ നടത്തുമെന്ന്​ ഐ.എം.എ. 3.5 ലക്ഷം ഡോക്​ടർമാർ സമരത്തിൽ പ​ങ്കെടുക്കുമെന്നും ഐ.എം.എ അറിയിച്ചു. സുരക്ഷ നൽകണമെന്ന്​ മാത്രമാണ്​ ഡോക്​ടർമാർ അധികാരികളോട്​ ആവശ്യപ്പെടുന്നതെന്നും സംഘടനയുടെ ഭാരവാഹികൾ വ്യക്​തമാക്കി.

ചൊവ്വാഴ ്ച കൊൽക്കത്ത എൻ.ആർ.എസ്​ മെഡിക്കൽ കോളജിൽ രണ്ടു​ ഡോക്​ടർമാർ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ്​ സമരം പ്രഖ്യാപിച്ചത്​. 75കാരനായ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കാരണമാണെന്ന് കുടുംബം ആരോപിക്കുകയും 200ഓളം പേരടങ്ങിയ ആൾക്കൂട്ടം ആശുപത്രിയിൽ ഇരച്ചെത്തി ഡോക്ടർമാരെ മർദ്ദിക്കുകയുമായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് ഡ്യൂട്ടിയിൽ എത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡോക്​ടർമാർക്ക്​ അന്ത്യശാസനം നൽകിയിരുന്നു. സമരത്തിന് പിന്നിൽ ബി.ജെ.പിയാണെന്നാണ് മമത ആരോപിച്ചത്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ്​ ഡോക്​ടർമാരുടെ തീരുമാനിച്ചത്​.

സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ വിവിധ കോണുകളിൽനിന്ന് ഡോക്ടർമാർക്ക് പിന്തുണ വർധിക്കുകയാണ്. മുംബൈ, പട്ന, ഹൈദരാബാദ്, ജയ്പൂർ അടക്കം പല നഗരങ്ങളിലേയും ഡോക്ടർമാർ വെള്ളിയാഴ്ച പണിമുടക്കിന്​ ഐക്യദാർഢ്യവുമായി ഒത്തുചേർന്നു. ഐക്യദാർഢ്യം പ്രഖാപിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പ്രതിഷേധ പ്രകടനങ്ങളും നടന്നു.

Tags:    
News Summary - All-India Doctors' Strike Monday-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.