ഡൽഹിയിൽ മെട്രോ സ്​റ്റേഷനുകൾ തുറന്നു

ന്യുഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിൽ അടച്ച മെട്രോ സ്​റ്റേഷനുകൾ തുറന്നു. മെട്രോ സർവീസുകൾ പുനരാരംഭിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) അറിയിച്ചു.

മെട്രോയുടെ എല്ലാ സ്​റ്റേഷനുകളിലേയും പ്രവേശന ഗേറ്റും പുറത്തു കടക്കാനുള്ള ഗേറ്റും തുറന്നതായി ഡി.എം.ആർ.സി ട്വിറ്ററിലൂടെയാണ്​ വ്യക്തമാക്കിയത്​. 14 ​െമട്രോ സ്​റ്റേഷനുകളാണ്​ ഡൽഹിയിൽ അടച്ചിട്ടിരുന്നത്​.

രാജീവ്​ ചൗക്ക്​, കാശ്​മെറെ ഗേറ്റ്​, സെൻട്രൽ സെക്രട്ടറിയേറ്റ്​, ജൻപഥ്​, മാണ്ഡി ഹൗസ്​, പ്രഗധി മൈതാൻ, ഖാൻ മാർക്കറ്റ്​, ദിൽഷാദ്​ ഗാർഡൻ, ശിവ്​ വിഹാർ, ജോഹ്​രി എൻക്ലേവ്​ എന്നിവയുടെ ഗേറ്റുകൾ കഴിഞ്ഞ വെള്ളിയാഴ്​ച സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരം അടച്ചിട്ടിരുന്നു​.

ജമാ മസ്​ജിദ്​, ഡൽഹി ഗേറ്റ്​, ജഫ്രാബാദ്​, മൗജ്​പൂർ-ബാബർപൂർ, ജാമിഅ മില്ലിയ ഇസ്​ലാമിയ മെട്രോ സ്​റ്റേഷനുകളും അടച്ചിരുന്നു.

Tags:    
News Summary - all Delhi Metro stations open -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.